കാഞ്ഞങ്ങാട്: (truevisionnews.com) കണ്ണിൽച്ചോരയില്ലാത്ത ആ കൊടുംക്രൂരതയ്ക്കുമുന്നിൽ പോലീസിന്റെ അക്ഷീണപ്രയത്നം. ഒൻപതാം നാൾ പ്രതി പിടിയിൽ.

ഉറങ്ങിക്കിടന്ന ഒൻപതു വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് ഇക്കഴിഞ്ഞ 15-ന്. അന്നു പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ അന്വേഷണം കൃത്യം ഒൻപതാംദിവസമായ വ്യാഴാഴ്ച പ്രതിയിലേക്കെത്തി.
അതും അങ്ങകലെ ആന്ധ്രപ്രദേശിലെ അഡോനിയിൽച്ചെന്ന്. പ്രതി കുടക് സ്വദേശി പി.എ.സലീമാണെന്ന് തിരിച്ചറിഞ്ഞതു മുതൽ പോലീസ് സംഘം കർണാടകയിലേക്ക് പോയി.
അവിടെ കുടകിലെ വീട്ടിലെത്തിയിരുന്നെങ്കിലും അന്നുതന്നെ ഇയാൾ മുങ്ങിയിരുന്നു. ഇയാളുടെ ബന്ധുവീടുകളും ഇയാൾ പോകാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചായി പിന്നീടുള്ള അന്വേഷണം.
കണ്ണൂരും കാസർകോട്ടും കുടകിലും മടിക്കേരിയിലും മൈസൂരുവിലും രത്നഗിരിയിലും വരെ പോലീസെത്തി. ഓരോ ഇടത്തുമെത്തി രാപകലില്ലാതെ അന്വേഷണം.
കാട്ടിലും നാട്ടിലും ആളൊഴിഞ്ഞ ഇടങ്ങളിലുമെല്ലാം പോലീസ് പ്രതിയെ തിരഞ്ഞു. ഫോൺ ലോക്കേഷൻ നോക്കിയുള്ള പ്രതിയെ പിന്തുടരൽ രീതി ഇവിടെ സാധ്യമായിരുന്നില്ല.
സലീമിന് സ്വന്തമായി ഫോണില്ലെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും കുടകിലെ പെൺസുഹൃത്തിന്റെയുമൊക്കെ ഫോൺനമ്പർ വാങ്ങി നീരീക്ഷിച്ചു.
ഒടുവിൽ പ്രതീക്ഷിച്ചത് സംഭവിച്ചു. ആന്ധ്രയിൽനിന്ന് കുടകിലെ പെൺസുഹൃത്തിനൊരു കോൾ.
ആ സമയം മൈസുരൂ മാണ്ഡ്യയിലുണ്ടായിരുന്ന എസ്.ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവർ ആന്ധ്രയിലേക്ക് കുതിച്ചു.
#suspect #who #showed #brutality #ninth #day; #phonecall #girlfriend
