കൊച്ചി: ( www.truevisionnews.com ) അവയവക്കച്ചവടത്തിനായി ഇന്ത്യയിൽ നിന്നും ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടത്തല സ്വദേശി സജിത്തിനെ ആണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി സാബിത്ത് നാസറുമായി ഇയാൾ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നുവെന്ന് പൊലീസ്. അതിനിടെ കേസിൽ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മധു ഇറാനിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
മുഖ്യ പ്രതി സാബിത്ത് നാസറുമായി എടത്തല സ്വദേശി സജിത്ത് ശ്യാം ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
സാബിത്തിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് സജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ പേർ ഉടൻ കസ്റ്റഡിയിൽ ആകും എന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.
#one #more #arrest #nedumbassery #organ #trafficking #case
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)