കോവളം:( www.truevisionnews.com ) പോലീസ് സംഘത്തിനുനേരെ വാൾ വീശി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റുചെയ്തു.മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കണ്ണൻ എന്നുവിളിക്കുന്ന ഗോകുലിനെ(26) ആണ് ഒളിസങ്കേതത്തിൽ നിന്ന് കോവളം പോലീസ് അറസ്റ്റുചെയ്തത്.
കോളീയൂർ ഭാഗത്തെ റസിഡൻസിൽപ്പെട്ട ഭാരവാഹികളെയും പ്രദേശവാസികളെയും തടഞ്ഞുനിർത്തി പണം പിടിച്ചുവാങ്ങുകയും നൽകാത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു കോവളം എസ്.ഐ. പ്രദീപ് ഉൾപ്പെട്ട സംഘം ഇയാളുടെ വീട് അന്വേഷിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്ന പ്രതി വാളെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വീശുകയും ഇഷ്ടികയെടുത്ത് പോലീസ് ജീപ്പിന്റെ പിൻഭാഗത്തുളള ഗ്ലാസ് ചില്ലിനെ എറിഞ്ഞുതകർക്കുകയും ചെയ്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഒരു രാത്രിമുഴുവൻ നടത്തിയ തിരച്ചിലിൽ ഇയാളെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജീപ്പ്എറിഞ്ഞുതകർത്തതിനും ഇയാൾക്കെതിരെ കോവളം പോലീസ് കേസെടുത്തു.
കണ്ണൻ കാപ്പപ്രകാരം പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. വിഴിഞ്ഞം, കോവളം, നേമം, തിരുവല്ലം ഉൾപ്പെട്ട സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കോവളം എസ്.എച്ച്.ഒ. സജീവ് ചെറിയാൻ, എസ്.ഐ.മാരായ പി.കെ. പ്രദീപ്, ഇ. നിസാമുദ്ധീൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
#attack #against #police #accused #arrested
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)