#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി

#ipl2024 | കാലാവസ്ഥ ചതിക്കുമോ? രാജസ്ഥാന്‍-ഹൈദരാബാദ് ക്വാളിഫയറില്‍ മഴ ഭീഷണി
May 24, 2024 02:44 PM | By VIPIN P V

അഹമ്മദാബാദ്: (truevisionnews.com) ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

ഇന്ന് വൈകിട്ട് 7.30ന് ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഫൈനലിന് യോഗ്യത നേടും.

തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം. ഞായറാഴ്ച്ച ചെന്നൈയില്‍ തന്നെയാണ് ഫൈനല്‍. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും പത്തോവര്‍ ക്രീസില്‍ നിന്നാല്‍ സഞ്ജുവിന്ര്‍റെ കണക്കുകൂട്ടല്‍ തെറ്റും.

പിന്നാലെ ഹെന്റിച്ച് ക്ലാസനും ക്രീസിലെത്താനുണ്ട്. ടോസ് നേടുന്നവര്‍ ബൌളിംഗ് തെരഞ്ഞെടുക്കാന്‍ സാധ്യത. സീസണില്‍ ചെന്നൈയിലെ ഏഴ് കളിയില്‍ അഞ്ചിലും ജയിച്ചത് രണ്ടാമത് ബാറ്റെടുത്തവര്‍.

ഐപിഎല്ലില്‍ ഇരുവരും 19 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 10 തവണയും ജയം ഹൈദരാബാദിനൊപ്പമായിരുന്നു. ഒമ്പത് മത്സരങ്ങള്‍ രാജസ്ഥാന്‍ ജയിച്ചു. അവസാനം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിനായിരുന്നു.

സീസണില്‍ നടന്ന ത്രില്ലറില്‍ അവസാന പന്തിലായിരുന്നു ഹൈദരാബാദിന്റെ ജയം. കളിക്കിടെ മഴയെത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഐപിഎല്ലില്‍ പ്രാഥമിക റൌണ്ടില്‍ അവസാനത്തെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു.

ചെന്നൈയില്‍ നേരിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്കാണ് മഴയുണ്ടാകമെന്നാണ് റീജണല്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവചനം.

എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിശ്വാസം. മത്സരം തടസപ്പെടുകയാണെങ്കില്‍ റിസവര്‍ ദിനമൊന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ പൂര്‍ത്തിയാക്കാന്‍ 120 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചാഹല്‍.

#weather #cheat? #Rain #threat #Rajasthan- #Hyderabad #qualifier

Next TV

Related Stories
നിധീഷിന് അഞ്ച് വിക്കറ്റ്, രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

Feb 8, 2025 10:05 PM

നിധീഷിന് അഞ്ച് വിക്കറ്റ്, രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീർ എട്ടിന് 228 റൺസെന്ന നിലയിൽ

അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയുടെ ബൌളിങ് മികവാണ് കേരളത്തിന് മുൻതൂക്കം...

Read More >>
വതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത്  കളിക്കാരുടെ സംരക്ഷകനാകേണ്ട -കെ.സി.എ

Feb 7, 2025 01:55 PM

വതുവയ്പ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരക്ഷകനാകേണ്ട -കെ.സി.എ

കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷാനെതിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ...

Read More >>
സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

Feb 6, 2025 09:43 PM

സെഞ്ച്വറിക്കരികിൽ വീണ് ശുഭ്മാൻ ഗിൽ; അർധസെഞ്ച്വറിയുമായി ശ്രേയസും അക്‌സറും,ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക്...

Read More >>
 ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക്  വര്‍മ്മയെ നിയമിച്ചു

Feb 5, 2025 08:05 PM

ബി.സി.സി ഐ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക്...

Read More >>
പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

Feb 3, 2025 07:46 PM

പവൻ ശ്രീധറിന് സെഞ്ച്വറി; കർണ്ണാടകയ്‌ക്കെതിരെ രണ്ടാം ഇന്നിങ്സിൽ കേരളം മികച്ച സ്കോറിലേക്ക്

വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ്...

Read More >>
Top Stories