#kidnapcase |പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ഭാര്യയെ ഫോൺ വിളിച്ചു; പിന്നാലെ പിടിയിലായി

#kidnapcase |പത്ത്  വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ഭാര്യയെ ഫോൺ വിളിച്ചു; പിന്നാലെ പിടിയിലായി
May 24, 2024 11:58 AM | By Susmitha Surendran

കാസർകോട്: (truevisionnews.com)   പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്.

സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ സഹായമായത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കുടകിൽ എത്തുമ്പോൾ മാതാവിന്‍റേയും കാഞ്ഞങ്ങാട്ട് ഭാര്യയുടെയും ഫോണുകളാണ് ഇയാൾ ഉപയോഗിക്കുന്നത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകുന്നില്ലെന്നാണ് പൊലീസ് പറഞ്ഞത്.

കുടക് , മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം.

നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണ്.

ഇതില്‍ മൂന്ന് മാസം റിമാന്‍റിലായിരുന്നു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നേരത്തെ ജയിലിൽ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

#Accused #custody #tenyearold #girl #abducted #raped.

Next TV

Related Stories
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
 പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

Jul 29, 2025 10:25 PM

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം...

Read More >>
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
Top Stories










Entertainment News





//Truevisionall