#founddead | യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

#founddead | യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
May 24, 2024 11:30 AM | By VIPIN P V

കാസര്‍ഗോഡ് : (truevisionnews.com) കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്കയിലെ ഓവുചാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ് മരിച്ചത്. വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നയാളാണ് രതീഷ്.

വര്‍ക് ഷോപ്പിന് സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.

സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതിന് ഇടയില്‍ കാല്‍തെന്നി തലയിടിച്ച് ഓവുചാലില്‍ വീണതാകാമെന്ന് സംശയിക്കുന്നു. ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.

മൃതദേഹം കാസര്‍ഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

#young #man #founddead #alley; #Police #started #investigation

Next TV

Related Stories
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം;  'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

Apr 24, 2025 12:55 PM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; 'കൊലപാതകം നടത്താൻ പോയതും തിരികെ വന്നതും ഒരേ വഴിയിലൂടെ'; സിസിടിവി ദൃശ്യങ്ങൾ

പന്ത്രണ്ടരയ്ക്ക് ശേഷമാണ് പ്രതി കൊലപാതകം നടത്താൻ വീട്ടിലേക്ക്...

Read More >>
 ലഹരി സംഘത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിനിക്ക്  വധഭീഷണിയെന്ന് പരാതി

Apr 24, 2025 12:45 PM

ലഹരി സംഘത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സ്വദേശിനിക്ക് വധഭീഷണിയെന്ന് പരാതി

2016-ല്‍ ഫോണിലൂടെയാണ് സലീം യുവതിയെ പരിചയപ്പെട്ടത്. പിന്നീട് മയക്കുമരുന്ന് കടത്തിന്...

Read More >>
അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

Apr 24, 2025 11:51 AM

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന് വധശിക്ഷ

പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ...

Read More >>
ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ്  കുറ്റക്കാരനെന്ന് കോടതി

Apr 24, 2025 11:08 AM

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

ക്രിസ്തുമസ് രാത്രിയിൽ ബന്ധുക്കൾ മടങ്ങിയശേഷം അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്...

Read More >>
Top Stories