#beaten | 14-കാരനെ ​സൈക്കിളിൽനിന്ന് ചവിട്ടി താഴെയിട്ട് മർദ്ദിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്

#beaten | 14-കാരനെ ​സൈക്കിളിൽനിന്ന് ചവിട്ടി താഴെയിട്ട് മർദ്ദിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്
May 22, 2024 09:18 PM | By VIPIN P V

കായംകുളം: (truevisionnews.com) റോഡുവക്കിൽ നിന്ന് ശേഖരിച്ച ആക്രി സാധനങ്ങൾ വിൽക്കാൻ സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥിയെ തടഞ്ഞുനിർത്തി മർദിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്.

കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഭാഗത്ത് വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി​യുടെ 14വയസ്സുള്ള മകനെയാണ് പ്രദേശവാസിയും ബി.ജെ.പി നേതാവുമായ ആലമ്പള്ളിൽ മനോജ്‌ എന്നയാൾ മർദിച്ചത്.

ഇയാൾക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. കാപ്പിൽ കിഴക്ക് വയലിൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

10 വയസ്സുള്ള സഹോദരനും മർദനമേറ്റ കുട്ടിയോടൊപ്പമുണ്ടായിരുന്നു. ചവിട്ടി താഴെയിടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. കഴുത്തിനും നെഞ്ചിനും സാരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കുടുംബം കഴിഞ്ഞ 12 വർഷമായി കൃഷ്ണപുരം പഞ്ചായത്തിൽ വാടക വീടുകളിൽ താമസിക്കുകയാണ്. മൂന്ന് വർഷം മുമ്പാണ് കാപ്പിൽ കിഴക്ക് എത്തിയത്.

മാതാവ് വീട്ടുജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്. സ്കൂൾ അവധി സമയത്ത് മക്കൾ ആക്രി ശേഖരിക്കാൻ പോകുന്നതും കുടുംബത്തിന് ആശ്വാസമാണ്. ഇത്തരത്തിൽ ശേഖരിച്ച സാധനങ്ങൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മർദനമത്രെ.

വിഷയത്തിൽ ബാലാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയ സെൻറർ അംഗം എസ്. നസീം, പുള്ളിക്കണക്ക് ലോക്കൽ സെക്രട്ടറി ഐ. റഫീക്ക് എന്നിവർ ആവശ്യപ്പെട്ടു.

#year-#old #boy #kicked #bicycle #beaten; #Case #BJPleader

Next TV

Related Stories
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

Nov 26, 2024 05:05 PM

#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട്...

Read More >>
#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 04:13 PM

#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ്...

Read More >>
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

Nov 26, 2024 03:25 PM

#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ...

Read More >>
#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 26, 2024 03:14 PM

#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ...

Read More >>
Top Stories