ആലപ്പുഴ: (truevisionnews.com) ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്.
രോഗികളോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.
ഒരു ടീമായി പ്രവർത്തിക്കണം. ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിങ് നടത്തേണ്ട. അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കും.
ആലപ്പുഴ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗ്, ചികിത്സ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.
മെഡിക്കൽ കോളേജ് ഡിഎംഒയോടാണ് റിപ്പോർട്ട് തേടിയത്.
#negligence #part #doctors': #HealthMinister #discusses #medical #malpractice #complaints