#dgp | മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി

#dgp | മുൻ ഡിജിപിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഊർജ വകുപ്പ് സെക്രട്ടറിയായ മുൻ ഭാര്യ; അനാവശ്യ ചെലവ് ഒഴിവാക്കാനെന്ന് മറുപടി
May 22, 2024 02:51 PM | By Athira V

ചെന്നൈ: ( www.truevisionnews.com ) വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മുൻ ഭാര്യയായ ഐഎഎസ് ഓഫീസർക്കെതിരെ മുൻ ഡിജിപി. മുൻ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് രാജേഷ് ദാസ് താമസിക്കുന്ന വീട്ടിലെ വൈദ്യുത കണക്ഷൻ മെയ് 20നാണ് വിച്ഛേദിച്ചത്.

ഊർജ വകുപ്പ് സെക്രട്ടറിയും മുൻ ഭാര്യയുമായ ബീല വെങ്കിടേശനാണ് ഇതിന് പിന്നിലെന്നാണ് രാജേഷ് ദാസിന്‍റെ ആരോപണം.

ബീല അധികാര ദുർവിനിയോഗം നടത്തിയെന്നും രാജേഷ് ദാസ് ആരോപിച്ചു. ലൈംഗിക പീഡന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു.

മെയ് 19നാണ് തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ (TANGEDCO) ഉദ്യോഗസ്ഥർ രാജേഷ് ദാസിന്‍റെ വീട്ടിലെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാജേഷ് ദാസ് എതിർത്തതോടെ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. അടുത്ത ദിവസം തന്നെ ഊർജ വകുപ്പ് സെക്രട്ടറിയുടെ കത്തുമായി എത്തി വൈദ്യുതി വിച്ഛേദിച്ചു.

'കുടിശ്ശികയുണ്ടായിരുന്നില്ല. കോടതി ഉത്തരവുമില്ല. എന്നിട്ടും തന്‍റെ സമ്മതം പോലും ചോദിക്കാതെ വൈദ്യുതി വിച്ഛേദിച്ചു' എന്നാണ് രാജേഷ് ദാസിന്‍റെ ആരോപണം. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി വീട് ഒഴിഞ്ഞുകിടക്കുകയാണെന്നാണ് ബീലയുടെ മറുപടി. വൈദ്യുത കണക്ഷൻ തന്‍റെ പേരിലാണ്.

അനാവശ്യ ചെലവ് ഒഴിവാക്കാനാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഉദ്യോഗസ്ഥർ അവരുടെ കടമയാണ് ചെയ്തെന്നും അവർ പറഞ്ഞു.

തന്‍റെ കീഴിൽ ജോലി ചെയ്യുന്ന ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വില്ലുപുരത്തെ വിചാരണ കോടതി കഴിഞ്ഞ വർഷം വിധിച്ചിരുന്നു.

വിധിക്കെതിരെ രാജേഷ് ദാസ് ഹർജി നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചു. ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ മെയ് 17 ന് രാജേഷ് ദാസിന്‍റെ അറസ്റ്റ് താത്കാലികമായി സ്റ്റേ ചെയ്തു.

#former #tamilnadu #dgp #loses #power #home #blames #exwife #energy #secretary #state

Next TV

Related Stories
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories