#death | ഇൻസ്റ്റഗ്രാം റീലെടുക്കാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18-കാരന് ദാരുണാന്ത്യം

#death | ഇൻസ്റ്റഗ്രാം റീലെടുക്കാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18-കാരന് ദാരുണാന്ത്യം
May 22, 2024 02:39 PM | By Athira V

സാഹിബ്ഗഞ്ച് (ജാർഖണ്ഡ്): ( www.truevisionnews.com ) ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരൻ മുങ്ങി മരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ് തൗസിഫ് എന്ന കൗമാരക്കാരൻ 100 അടിയോളം ഉയരത്തിൽ നിന്ന് ക്വാറി തടാകത്തിലേക്ക് ചാടിയത്. വെള്ളത്തിൽ ചാടിയ യുവാവ് ഉടനെ മുങ്ങിപ്പോകുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സുഹൃത്തുക്കൾ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. കൂട്ടുകാരാണ് ക്വാറിക്ക് മുകളിൽ നിന്ന് വീഡിയോ ചിത്രീകരിക്കുന്നത്. വെള്ളത്തിലേക്ക് ചാടിയ യുവാവ് അൽപസമയം നീന്തുന്നതും പിന്നീട് മുങ്ങിപ്പോകുന്നതും വീഡിയോയിൽ കാണാം.

വെള്ളത്തിലുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവിനെ രക്ഷപ്പെടുത്താനായി ശ്രമം നടത്തുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

100 അടി ഉയരത്തിൽ നിന്ന് ചാടിയതിന്റെ ആഘാതത്തിൽ യുവാവിന് നിയന്ത്രണം നഷ്ടമാകുകയും മുങ്ങിപ്പോകുകയുമായിരുന്നെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വിജയ് കുമാർ കുശ്വാഹയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

#teen #attempts #100 #foot #jump #into #water #instagram #reel #dies

Next TV

Related Stories
#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

Jul 27, 2024 09:56 AM

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു....

Read More >>
#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

Jul 27, 2024 09:41 AM

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച്...

Read More >>
 #landslides   |   മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Jul 27, 2024 09:12 AM

#landslides | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ...

Read More >>
#buildingcollapse | മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കെട്ടിടത്തിനുള്ളിലെന്ന് സൂചന, രക്ഷാപ്രവർത്തനം തുടരുന്നു

Jul 27, 2024 08:58 AM

#buildingcollapse | മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കെട്ടിടത്തിനുള്ളിലെന്ന് സൂചന, രക്ഷാപ്രവർത്തനം തുടരുന്നു

കെട്ടിടത്തിൽ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം...

Read More >>
#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

Jul 27, 2024 08:09 AM

#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ...

Read More >>
Top Stories