#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം

#dryday | ഡ്രൈ ഡേ പിന്‍വലിക്കാന്‍ ആലോചനകള്‍; തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം
May 22, 2024 08:25 AM | By Athira V

( www.truevisionnews.com ) സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. വരുമാനത്തില്‍ ഇടിവുണ്ടായതും ടൂറിസം മേഖലയിലെ തിരിച്ചടിയുമാണ് തീരുമാനത്തിന് പിന്നില്‍. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്തെ ഡ്രൈ ഡേ പിന്‍വലിക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി നടക്കുകയാണ്. ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് സര്‍ക്കാര്‍തലത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയുന്നതും ടൂറിസം മേഖലയിലുണ്ടാകുന്ന തിരിച്ചടിയുമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍.

മദ്യ വരുമാനം കുറഞ്ഞുവെന്ന് പറയുമ്പോഴും ക്രിസ്മസ് – പുതുവത്സര സമയത്ത് വിറ്റത് 543 കോടി രൂപയുടെ മദ്യമാണ്. ഡിസംബറില്‍ ആകെ വിറ്റത് 94 കോടി രൂപയുടെ മദ്യം. അതില്‍ 90 ശതമാനവുംഖജനാവിലെത്തിയിട്ടുണ്ട്. മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഒരു മാസത്തെ മദ്യത്തില്‍ നിന്നുള്ള വരുമാനമാണിത്.

ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടായെന്ന ന്യായമാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. വര്‍ഷത്തിലെ 12 ദിവസം മദ്യം വില്‍ക്കാതിരുന്നാല്‍ സര്‍ക്കാരിന് നഷ്ടമാകുന്ന ലക്ഷങ്ങളുടെ കണക്കുമുണ്ട് അതിന് പിന്നില്‍.

മാര്‍ച്ചില്‍ തന്നെ ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ചര്‍ച്ച ചെയ്തിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ശേഷമാകും എക്‌സൈസ് വകുപ്പിന് തീരുമാനം സംബന്ധിച്ച് നിര്‍ദേശമുണ്ടാകുക.

#state #government #plans #cancel #dry #day

Next TV

Related Stories
അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

Jan 22, 2025 07:14 AM

അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ...

Read More >>
ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

Jan 22, 2025 07:03 AM

ആതിരയുടെ കൊലപാതകം; ഒരു ദിവസം കഴിഞ്ഞിട്ടും സ്കൂട്ടറുമായി കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താനായില്ല,അന്വേഷണം ഊർജ്ജിതം

കൊന്നത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തെന്ന നിഗമനത്തിലാണ് പൊലീസ്....

Read More >>
കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്;  തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

Jan 22, 2025 06:57 AM

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസ്; തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും

ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ്‌ ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്....

Read More >>
 പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jan 21, 2025 10:50 PM

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കക്കാട്ടിരി നേർച്ച കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ആണ്...

Read More >>
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

Jan 21, 2025 10:31 PM

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു....

Read More >>
മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

Jan 21, 2025 09:50 PM

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേരിൽ വ്യാജ സന്ദേശം; പൊലീസ് മേധാവിക്ക് പരാതി നൽകി

കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ വിനോദ സഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെയെന്ന് കണക്കാക്കാനോ വിനോദ സഞ്ചാര...

Read More >>
Top Stories