ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നു... നിർണായകമായ തെളിവുകള്‍ക്കൊപ്പം തോക്കും തിരഞ്ഞ് പൊലീസ്

ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നു... നിർണായകമായ തെളിവുകള്‍ക്കൊപ്പം തോക്കും തിരഞ്ഞ് പൊലീസ്
Jan 13, 2022 04:28 PM | By Vyshnavy Rajan

കൊച്ചി : നടൻ ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  ദിലീപിന്‍റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ നിർണായകമായ തെളിവുകൾ കണ്ടെത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നടത്തുന്നത്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്.

ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു.

റെയ്ഡ് മൂന്നര മണിക്കൂർ പിന്നിടുമ്പോൾ, ദിലീപിന്‍റെ അഭിഭാഷകർ ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിലെത്തിയിട്ടുണ്ട്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്.

ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി.

വീട്ടിൽ ദിലീപുണ്ടെന്നും, സംസാരിച്ചുവെന്നും വിശദമായ പരിശോധന തുടരുകയാണെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹം പറഞ്ഞതുമില്ല. അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

രാവിലെ 11.30-യോടെയാണ് ദിലീപിന്‍റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും 'പത്മസരോവര'ത്തിന്‍റെ ഗേറ്റ് തുറന്നുകൊടുക്കാൻ വീട്ടിനകത്തുള്ള ആളുകൾ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല.


പിന്നീട് ഉദ്യോഗസ്ഥർ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്‍റെ സഹോദരി വന്ന് ദിലീപിന്‍റെ വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറിൽ ദിലീപ് എത്തിയത്.

റെയ്ഡ് തുടങ്ങിയ ഉടൻ സഹോദരൻ അനൂപും സ്ഥലത്ത് എത്തി. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ഫോണിലെ മെമ്മറി കാർഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്‍റെ നിർമാണക്കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഈ ദൃശ്യങ്ങൾ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബർ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്.

ഇവിടെയുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളിൽ ഈ ദൃശ്യങ്ങൾ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തിൽ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇവിടുത്തെ കമ്പ്യൂട്ടറുകളിലെ ഹാർഡ് ഡിസ്കുകൾ കസ്റ്റഡിയിൽ എടുത്തേക്കും. ദൃശ്യങ്ങൾ കിട്ടാനായി വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുക്കാനാണ് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ സൈബർ വിദഗ്ധരുടെ പ്രത്യേകസംഘം തന്നെ ഈ കേസിൽ സഹായിക്കുന്നുണ്ട്.

The raid is progressing in three places related to Dileep ... Police searching for guns along with crucial evidence

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories