#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

#Kaapa | നരഹത്യശ്രമം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകൾ; കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി
May 19, 2024 01:11 PM | By VIPIN P V

കൊച്ചി: (truevisionnews.com) കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി.

കൊച്ചി കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപ്പിച്ചുള്ള കവർച്ച,

അടിപിടി തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ കടവന്ത്ര ഗാന്ധി നഗർ ഉദയ കോളനി പുളിക്കൽ വീട്ടിൽ രാഹുലി(28)നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദറിന്‍റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്.

കൊച്ചി സിറ്റി പൊലീസിന്‍റെ പരിധിയിൽ പ്രവേശിക്കുന്നതിനും ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇയാളെ ആറ് മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.

ഈ ഉത്തരവ് ലംഘിച്ചാൽ യുവാവിന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

#Severalcases #including #attemptedmurder, #robbery #assault; #Kaapa #imposed #youth #deported

Next TV

Related Stories
#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

Jul 23, 2024 12:36 PM

#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല....

Read More >>
#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

Jul 23, 2024 12:29 PM

#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു...

Read More >>
#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

Jul 23, 2024 12:01 PM

#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും...

Read More >>
#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 23, 2024 11:40 AM

#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read More >>
#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

Jul 23, 2024 11:36 AM

#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

ഇന്ന് രാവിലെ 11ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നിഷാ മനോജിന് എട്ട് വോട്ട്...

Read More >>
#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

Jul 23, 2024 11:25 AM

#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്....

Read More >>
Top Stories