#MURDERCASE | ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന പ്രതി പിടിയിൽ

#MURDERCASE | ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന പ്രതി പിടിയിൽ
May 16, 2024 04:06 PM | By VIPIN P V

കൊച്ചി: (truevisionnews.com) ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അലനെ അറസ്റ്റിൽ. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന.

അലനെ ഇപ്പോൾ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ ഇന്നലെ വൈകിട്ട് 7.45ന് കുത്തിക്കൊന്നത്.

ഇതിനു ശേഷം ഒളിവിലിരുന്ന വീട്ടിലെത്തി അലൻ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു.

അലന്റെ വീടിനടുത്തു തന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന.

ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തർക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കേൾക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലൻ പറയുന്നുണ്ട്.

എന്നാൽ ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താൻ നോക്കിയതാണോ തെറ്റ് എന്ന രീതിയിൽ ബിനോയിയും സംസാരിക്കുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ് ചികിത്സിച്ചെന്ന് അലൻ പറയുന്നുണ്ട്.

കുറച്ചു നാളുകളായി അലന്റെ ഭാഗത്തു നിന്ന് ബിനോയിക്ക് ഭീഷണി ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

തന്നെ കൊല്ലുമെന്ന് പറഞ്ഞ് അലൻ നടപ്പുണ്ടെന്ന് ബിനോയി സുഹൃത്തുക്കളോട് പറയുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്.

#Resentment #taken #drug #addiction #treatment; #Suspect #arrested #stabbing #shop #owner #Kochi

Next TV

Related Stories
#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

Nov 1, 2024 06:17 AM

#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ്...

Read More >>
#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

Nov 1, 2024 06:08 AM

#PPDivya | ജയിലിൽ കഴിയുന്ന ദിവ്യക്ക് നിർണായകം, കളക്ടറുടെയും പ്രശാന്തൻ്റെയും മൊഴികൾ ആയുധമാക്കി ജാമ്യാപേക്ഷ, ഇന്ന് വിധി

യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട്...

Read More >>
#arrest |  ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

Oct 31, 2024 10:20 PM

#arrest | ഒളിപ്പിച്ചത് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ ക്യാബിനില്‍; വിൽപ്പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ

പാലേരിയിൽ സ്ഥിരമായി ഒരാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ...

Read More >>
#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

Oct 31, 2024 09:58 PM

#fakemobileapp | വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; 1500 പേരെ പറ്റിച്ചു, യുവതി അറസ്റ്റിൽ

ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു...

Read More >>
#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Oct 31, 2024 09:17 PM

#firecrackerexplode | ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു; യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

ഇതോടെ ബന്ധുക്കളുടെ സമ്മതത്തോടെ വലതുകൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. യുവാവ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍...

Read More >>
Top Stories










Entertainment News