#punishment |കെപി റോഡിലെ അപകടകരമായ കാര്‍ യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി എട്ട് ദിവസം പരിശീലനം

#punishment |കെപി റോഡിലെ അപകടകരമായ കാര്‍ യാത്ര; യുവാക്കള്‍ക്ക് ശിക്ഷയായി എട്ട് ദിവസം പരിശീലനം
May 13, 2024 03:08 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  കെപി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ.

മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാളിലെ കേന്ദ്രത്തില്‍ എട്ട് ദിവസത്തെ പരിശീലനമാണ് ശിക്ഷ. പരിശീലനത്തിന് വഴങ്ങുന്നില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്ന് ജില്ലാ ആര്‍ടിഒ ദിലു എ കെ അറിയിച്ചു.

അപകടകരമായി കാര്‍ യാത്ര നടത്തിയ യുവാക്കളെ ആര്‍ടിഒ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശിക്ഷ നല്‍കിയത്.

ഇന്നലെയാണ് കെപി റോഡില്‍ രണ്ടാംകുറ്റിക്കും കറ്റാനത്തിനുമിടയില്‍ യുവാക്കള്‍ ഇത്തരത്തില്‍ അപകടകരമായി യാത്ര ചെയ്തത്. കാറിന് പിന്നില്‍ സഞ്ചരിച്ചിരുന്നവര്‍, വീഡിയോ ചിത്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.

നിയമലംഘനം ബോധ്യപ്പെട്ടതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. കാറില്‍ യാത്ര ചെയ്ത യുവാക്കളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി.

കെപി റോഡില്‍ യുവാക്കളുടെ അപകട യാത്ര പതിവാകുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. ഓച്ചിറ സ്വദേശിനിയുടേതാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍.

കാര്‍ ഓടിച്ചിരുന്ന മര്‍ഫിനിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കഴിഞ്ഞ ആഴ്ചയും കെ പി റോഡില്‍ യുവാക്കള്‍ അപകടയാത്ര നടത്തിയിരുന്നു.

അവര്‍ക്ക് സാമൂഹ്യ സേവനമായിരുന്നു ശിക്ഷ. ഈ ശിക്ഷക്ക് അധികാരമില്ലെന്ന പ്രചാരണങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് തള്ളി. പരീശീലന ശിക്ഷക്ക് യുവാക്കള്‍ വഴങ്ങുമെന്ന് അറിയിച്ച ശേഷമേ എന്നു മുതല്‍ ശിക്ഷ അനുഭവിക്കണം എന്ന് തീരുമാനിക്കുകയുള്ളു

#Dangerous #car #ride #KP #Road #Eight #days #training #punishment #youth

Next TV

Related Stories
#death  |  'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

Nov 26, 2024 07:17 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ബന്ധുക്കളോട് ചോദിച്ചെന്നും മെമ്പർ...

Read More >>
#straydog | കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം

Nov 26, 2024 07:14 PM

#straydog | കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം

കുട്ടി ട്യൂഷ്യൻ കഴിഞ്ഞ് വരുന്ന വഴിയാണ് സൈക്കിളിന് പിന്നാലെ തെരുവ് നായ...

Read More >>
#sajicheriyan | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം നേരിടുന്ന ആളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം, ഗവർണർക്ക് കത്ത്

Nov 26, 2024 07:06 PM

#sajicheriyan | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം നേരിടുന്ന ആളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം, ഗവർണർക്ക് കത്ത്

ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും...

Read More >>
#KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

Nov 26, 2024 05:40 PM

#KundarBalanmurdercase | കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

കേസ് അട്ടിമറിക്കാന്‍ ആദൂര്‍ പൊലീസ് തുടക്കത്തില്‍ ശ്രമിച്ചുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അപ്പീല്‍ പോകാനാണ്...

Read More >>
#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

Nov 26, 2024 05:33 PM

#KPMadhu | 'കടുത്ത അവഗണന'; വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാർട്ടി വിട്ടു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം...

Read More >>
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
Top Stories










Entertainment News