#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി

#BalakrishnanPeriya | രാത്രി ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസ് പ്രതിയും തമ്മിലുള്ള സംഭാഷണം; ചിത്രം പങ്കുവച്ച് കെപിസിസി സെക്രട്ടറി
May 12, 2024 10:37 PM | By VIPIN P V

കാസർഗോഡ്: (truevisionnews.com) കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി.

സ്ഥലം എം പിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്.

കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. '

ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാൻഡിന്‍റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍' എന്നും ഉണ്ണിത്താനെക്കുറിച്ച് ബാലകൃഷ്ണൻ വിവരിച്ചിട്ടുണ്ട്.

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നുവെന്നും ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും കെ പി സി സി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

പിന്നീട് ഈ പോസ്റ്റ് ബാലകൃഷ്ണൻ പെരിയ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

ഇത് രാജ്മോഹൻഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവിൽ നടത്തുന്ന സംഭാഷണമാണ്.

കോൺഗ്രസിനെ തകർത്ത് CPM ൽ എത്തിയ പാദൂർ ഷാനവാസിൻ്റെ വീട്ടിൽ ഉൾപ്പെടെ എന്നെ പരാജയപ്പെടുത്താൻ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താൻ കോൺഗ്രസിൻ്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവൻ ശരത് ലാൽ കൃപേഷ് കൊലപാതക കേസിൽ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാൻ ഹൈക്കമാൻ്റിൻ്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവൻ നാവിനെ ഭയമില്ലാത്തകെ.

സുധാകരനും കെ.സി.വേണുഗോപാലും ഒഴികേയുള്ളവർ എന്നെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം.

പക്ഷെ കാസർഗോഡിൻ്റെ രാഷ്ട്രീയനിഷ്കളങ്കതയ്ക്കുമുകളിൽ കാർമേഘം പകർത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാൻഎനിക്കാവില്ല രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്ക്കരിക്കാൻഞാൻ നടത്തിയ സാഹസികത മുതൽ ഈ നിമിഷം വരെ ഞാൻ നടത്തിയ സാഹസീക പോരാട്ടം എൻ്റെ ഉള്ളിലുണ്ട്.

എൻ്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളിൽ പ്രതിയാണ്.

എൻ്റെ സഹോദരൻ്റെ വിട് ബോംബിട്ടു എൻ്റെമോനെ സി.പി.എംവെട്ടിക്കെല്ലാൻ ശ്രമിച്ചു.

1984മുതൽ CPM ഊരുവിലക്ക് സമ്മാനിച്ചു വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാർട്ടിക്കായ് നിലയുറപ്പിച്ചു 32വോട്ടുകൾ സ്വന്തം വീട്ടിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ രേഖപ്പെടുത്തി ഈ പാർല്ലമെൻറ് മണ്ഡലം മുഴുവൻ തൊണ്ട പൊട്ടി പ്രസംഗിച്ചു ഒടുവിൽ ഈ വരുത്തൻ ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കൻ നേതൃത്വം നൽകിയവൻ പറയുന്നു. പുറത്തുപോകാൻ.

ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവിൽ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു.ബാക്കി വാർത്താ' സമ്മേളനത്തിൽ

#onversation #Unnithan #suspect #Kalliot #murdercase; #KPCCsecretary #shared #picture

Next TV

Related Stories
 2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്

Apr 24, 2025 08:30 PM

2027 ൽ സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷ, സംസ്ഥാനത്ത് മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും -വീണ ജോര്‍ജ്

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്....

Read More >>
  'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

Apr 24, 2025 08:13 PM

'ഉണ്ണിയപ്പം മോശമെന്ന്'; പിന്നാലെ അസഭ്യവും ഭീഷണിയും; പ്രതി പിടിയിൽ

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ കാൾ അരുൺ റെക്കോർഡ് ചെയ്ത് ഷൈജുവിന്റെ സഹോദരൻ ബൈജുവിന്...

Read More >>
കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Apr 24, 2025 08:08 PM

കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്....

Read More >>
ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന;  യുവാവ് പിടിയിൽ

Apr 24, 2025 07:59 PM

ബസിലെ കണ്ടക്ടര്‍ ജോലിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു....

Read More >>
എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

Apr 24, 2025 07:27 PM

എൻസിപി നേതാവ് മോളി ഫ്രാൻസിസ് കോൺഗ്രസിൽ ചേർന്നു

ഡി.സി.സി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തൃശൂർ കോൺഗ്രസ് ആസ്ഥാനത്ത്...

Read More >>
വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

Apr 24, 2025 07:24 PM

വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബി

ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്....

Read More >>
Top Stories










Entertainment News