മലപ്പുറം: (truevisionnews.com) ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.
പോത്തുകൽ പഞ്ചായത്തിലെ 35കാരനാണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൈറസ് ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചത്.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, മറ്റ് അസുഖബാധിതരിലും വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടായാൽ അത് പെട്ടെന്ന് ഗുരുതരം ആകുവാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യത കാണുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതിനാൽ തന്നെ മറ്റ് അസുഖബാധിതർ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുകയോ, അശാസ്ത്രീയമായ ചികിത്സാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെ ഉടൻ തന്നെ ശാസ്ത്രീയമായ ചികിത്സ തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതുപോലെതന്നെ രോഗബാധിതർ കൃത്യമായി വിശ്രമം എടുക്കുകയും ചെയ്യേണ്ടതാണ്. പ്രദേശത്ത് രോഗപ്രതിരോധ നടപടികൾ ഊർജ്ജതമാക്കിയിട്ടുണ്ടെന്നും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
#Malappuram #Viral #Hepatitis #widespread #health #department #issued #warning #public