#VeenaGeorge | കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

#VeenaGeorge | കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ; ഷണ്‍മുഖന് മതിയായ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി
May 11, 2024 01:49 PM | By VIPIN P V

കൊച്ചി: (truevisionnews.com) തൃപ്പുണ്ണിത്തുറയില്‍ മകന്‍ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് മതിയായ ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ചികിത്സയ്ക്കായി അദ്ദേഹത്തെ തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കിടപ്പു രോഗിയായ പിതാവിനെ മകൻ വാടകവീട്ടിലാക്കി ഉപേക്ഷിച്ച് പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം.

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പിതാവ് ഷൺമുഖനെ മകൻ അജിത്താണ് ഉപേക്ഷിച്ചത്. കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളയുകയായിരുന്നു. രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ വലഞ്ഞു.

അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.

പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

#Son #leaves #bedridden #father #rented #house; #HealthMinister #ensure #adequate #treatment #Shanmukha

Next TV

Related Stories
കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും മർദ്ദിച്ചു; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്ന സംഭവം, പ്രതിക്കായി അന്വേഷണം

Apr 24, 2025 10:32 AM

കള്ളുകുപ്പി കൊണ്ട് തലയ്ക്കും ദേഹത്തും മർദ്ദിച്ചു; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്ന സംഭവം, പ്രതിക്കായി അന്വേഷണം

ഗുരുതരമായി പരുക്കേറ്റ യദു കൃഷ്ണനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ...

Read More >>
‘മര്യാദക്ക്​ ഇരുന്നോണം ഇ​ല്ലെ​ങ്കി​ൽ...’, പന്തളം നഗരസഭ ചെയർമാനോട്​ കയർത്ത് മുൻ ചെയർപേഴ്​സൻ; ഭീഷണി കൗൺസിൽ യോഗത്തിനിടെ

Apr 24, 2025 10:30 AM

‘മര്യാദക്ക്​ ഇരുന്നോണം ഇ​ല്ലെ​ങ്കി​ൽ...’, പന്തളം നഗരസഭ ചെയർമാനോട്​ കയർത്ത് മുൻ ചെയർപേഴ്​സൻ; ഭീഷണി കൗൺസിൽ യോഗത്തിനിടെ

ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്കം മു​ത​ൽ ഏ​റെ...

Read More >>
വീണ്ടും മസ്തിഷ്കജ്വരം, രോഗബാധ മലിനമായ കുളത്തിലെ വെള്ളമെടുത്തയാൾക്ക്

Apr 24, 2025 10:17 AM

വീണ്ടും മസ്തിഷ്കജ്വരം, രോഗബാധ മലിനമായ കുളത്തിലെ വെള്ളമെടുത്തയാൾക്ക്

രണ്ടുദിവസം കഴിഞ്ഞ് പനി ബാധിച്ചെങ്കിലും മരുന്നുകഴിച്ചപ്പോൾ ഭേദമായി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനി...

Read More >>
സ്വർണ്ണ വില താഴേക്ക്; പവന്റെ വില അറിയാം

Apr 24, 2025 10:14 AM

സ്വർണ്ണ വില താഴേക്ക്; പവന്റെ വില അറിയാം

സ്വർണവിലയിൽ കഴിഞ്ഞ ദിവസവും വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു....

Read More >>
പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Apr 24, 2025 09:56 AM

പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബുധൻ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. പാലാണി വൈദ്യർ പടിയിൽ കല്ലക്കയം റോഡിൽ യുവാക്കൾ ബൈക്ക്...

Read More >>
ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി

Apr 24, 2025 09:49 AM

ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; കോളജിനെതിരെ പരാതി

താൻ പ്രിൻസിപ്പലിൻറെ ചുമതല വഹിച്ചിട്ടില്ലെന്നും സർവകലാശാലയിൽ നിന്നും പ്രിൻസിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോൺ കോൾ വന്നപ്പോഴാണ് തന്‍റെ പേരിൽ ആൾ...

Read More >>
Top Stories