വീണ്ടും മസ്തിഷ്കജ്വരം, രോഗബാധ മലിനമായ കുളത്തിലെ വെള്ളമെടുത്തയാൾക്ക്

വീണ്ടും മസ്തിഷ്കജ്വരം, രോഗബാധ മലിനമായ കുളത്തിലെ വെള്ളമെടുത്തയാൾക്ക്
Apr 24, 2025 10:17 AM | By Susmitha Surendran

കടയ്ക്കാവൂർ: (truevisionnews.com) വീടുനിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച തൊഴിലാളിക്ക്‌ അമീബിക് മസ്തിഷ്കജ്വരം പിടിപെട്ടു. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ കുഴിവിള വീട്ടിൽ സുധർമനാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

രണ്ടാഴ്ച മുൻപ് കീഴാറ്റിങ്ങൽ ഭാഗത്ത്‌ വീടുപണി നടത്തുന്നതിനിടയിൽ സമീപത്തുള്ള അത്തിയിറക്കോണം ചിറയിൽ ഇറങ്ങി സുധർമൻ വെള്ളമെടുത്തിരുന്നു. രണ്ടുദിവസം കഴിഞ്ഞ് പനി ബാധിച്ചെങ്കിലും മരുന്നുകഴിച്ചപ്പോൾ ഭേദമായി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനി ബാധിച്ചു.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വെള്ളമെടുത്ത സ്ഥലം പരിശോധിച്ച ആരോഗ്യവകുപ്പ് അധികൃതർ പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു.

ദിവസങ്ങൾക്കുമുൻപ് അത്തിയിറക്കോണം ചിറയിൽനിന്നു പായൽ വാരിയ രണ്ടുപേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

#Encephalitis #strikes #again #man #drank #water #from #contaminated #pond #infected

Next TV

Related Stories
കോഴിക്കോട് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി; മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടേതെന്ന് സംശയം

Apr 24, 2025 01:54 PM

കോഴിക്കോട് നെല്ലിയാടി പാലത്തിന് സമീപം മൃതദേഹം കണ്ടെത്തി; മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ ആളുടേതെന്ന് സംശയം

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചെരിപ്പ് മുത്താമ്പി പാലത്തിൽ അഴിച്ചു വെച്ചതിനുശേഷം ആണ് പുഴയിൽ ചാടിയത്....

Read More >>
തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

Apr 24, 2025 01:49 PM

തിരുവനന്തപുരത്ത് മൂന്നുവയസുകാരി കിണറ്റിൽ വീണ് മരിച്ചു

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം...

Read More >>
'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

Apr 24, 2025 01:32 PM

'മണിക്കൂറുകളുടെ വ്യത്യാസത്തിൽ നാട്ടിൽ തിരിച്ചെത്തി'; പഹൽ​ഗാം ഭീകരാക്രമണ വാർത്തയറിഞ്ഞ് ‍ഞെട്ടൽ മാറാതെ നാദാപുരത്തുകാർ

വീട്ടിലെത്തിയപ്പോഴാണ് പഹൽഗാമിൽ ഭീകരാക്രമത്തിൽ 26 പേർ കൊല്ലപ്പെട്ട വിവരം ഇവർ...

Read More >>
'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്,  മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

Apr 24, 2025 01:26 PM

'തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണത്, മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു'- നടുക്കുന്ന അനുഭവം പങ്കുവെച്ച് ആരതി

മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്....

Read More >>
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Apr 24, 2025 01:24 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക്; കണ്ണൂരിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ നാടൻ തോക്ക് കണ്ടത്. സെബാസ്റ്റ്യൻ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
സന്തോഷ വാർത്ത;  അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 01:11 PM

സന്തോഷ വാർത്ത; അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം പകുതിക്ക് ശേഷം പെൻഷൻ വിതരണം ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ...

Read More >>
Top Stories

Entertainment News