#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം
May 11, 2024 10:55 AM | By VIPIN P V

മുംബൈ: (truevisionnews.com) ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്നു മുന്നോട്ടുപോകുന്നതാണ് ഇരുകക്ഷികൾക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ‘‘കഴിഞ്ഞ നാൽപതുവർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള നേതാവ് ബരാമതിയിലെ പോളിങ്ങിന് ശേഷം വ്യാകുലനാണ്.

ജൂൺ നാലിന് ശേഷം ചെറിയ പാർട്ടികൾ അതിജീവിക്കുന്നതിന് വേണ്ടി കോൺഗ്രസുമായി ലയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജ എൻസിപിയും വ്യാജ ശിവസേനയും കോൺഗ്രസുമായി ചേരാൻ തീരുമാനിച്ചു എന്നാണ് ഇത് അർഥമാക്കുന്നത്.

കോൺഗ്രസിനൊപ്പം ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ അജിത് പവാറുമായും ഏക്നാഥ് ഷിൻഡെയുമായി കൈകോർക്കുന്നതാണ് നല്ലത്.’’ ശരദ് പവാറിന്റെ പേരുപരാമർശിക്കാതെ മോദി പറഞ്ഞു.

എന്നാൽ പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ഒരു പാർട്ടിയുമായോ പ്രത്യയശാസ്ത്രവുമായോ വ്യക്തിയുമായോ സഖ്യത്തിനു തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ശരദ് പവാർ പ്രതികരിച്ചു. മോദിയുടെ പ്രസംഗങ്ങൾ സമുദായങ്ങൾക്കിടയിൽ പിളർപ്പ് സൃഷ്ടിക്കുന്നതാണ്.

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുവർഷങ്ങൾക്കുള്ളിൽ നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

#Join #hands #ShivSena # NCP; #Modi' #advice #UddhavThackeray #SharadPawar

Next TV

Related Stories
'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

Jul 11, 2025 10:03 PM

'ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, പിന്നെയെങ്ങ​നെ വാങ്ങിവെക്കും..? '​; ജോസ്​ കെ. മാണിക്ക്​ മറുപടിയുമായി സണ്ണി ജോസഫ്

ആരും വെള്ളം അടുപ്പത്ത്​ വെച്ചിട്ടില്ല, മെന്ന്​ ജോസ്​ കെ. മാണിയോട്​ ചോദ്യമുന്നയിച്ച്​ കെ.പി.സി.സി പ്രസിഡന്‍റ്​ സണ്ണി...

Read More >>
'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും; ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്' - സുരേഷ് ഗോപി

Jul 11, 2025 01:47 PM

'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും; ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്' - സുരേഷ് ഗോപി

'സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും, ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്...

Read More >>
'രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലം, ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറിയിൽ' ; കെ മുരളീധരൻ

Jul 11, 2025 01:29 PM

'രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലം, ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറിയിൽ' ; കെ മുരളീധരൻ

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ...

Read More >>
’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

Jul 11, 2025 10:33 AM

’75 വയസ് കഴിഞ്ഞാൽ വിരമിക്കണം’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

പ്രായപരിധിയെക്കുറിച്ചുള്ള ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം...

Read More >>
Top Stories

//Truevisionall