#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

#death | വയനാട്ടില്‍ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
May 10, 2024 09:55 PM | By VIPIN P V

പനമരം (വയനാട്): (truevisionnews.com) കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു.

നടവയല്‍ ചീരവയല്‍ പുലയംപറമ്പില്‍ ബെന്നി (56) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച പുലര്‍ച്ചെ ചീരവയലിലെ വീടിന് സമീപത്തെ നെല്‍പാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ബെന്നിക്ക്‌ പരിക്കേറ്റത്.

കൃഷിയിടത്തില്‍നിന്നും തുരത്താന്‍ ശ്രമിക്കുന്നതിനിടെ കാട്ടാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഒരുക്കിയ കമ്പിയില്‍ തട്ടി തെറിച്ചുവീണു.

അവിടെനിന്നും വീണ്ടും എഴുന്നേറ്റ് ഓടിയാണ് ബെന്നി കാട്ടാനയില്‍നിന്നും രക്ഷപ്പെട്ടത്. കമ്പി കൊണ്ട് ബെന്നിയുടെ കാലിന് സാരമായി മുറിവേറ്റിരുന്നു. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മുറിവില്‍ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന വിവരം.

ഭാര്യ: മോളി (കാക്കവയല്‍ തൊട്ടിത്തറ കുടുംബാംഗമാണ്) മക്കള്‍: അമല, അനില. മരുമക്കള്‍: അജീഷ്, ജെയ്‌സണ്‍. പരേതരായ അലക്‌സിന്റെയും ഏലിയമ്മയുടെയും മകനാണ് ബെന്നി.

സഹോദരങ്ങള്‍: ബിനോയ്, ബിന്ദു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍.

#Wayanad, #farmer #who #undergoing #treatment #died #injured #chasing #antelope

Next TV

Related Stories
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

Nov 28, 2024 05:18 PM

#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ...

Read More >>
#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച;  നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Nov 28, 2024 04:56 PM

#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച; നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു...

Read More >>
Top Stories










GCC News