ഡൽഹി: (truevisionnews.com) ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറങ്ങി.
നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ പുതിയ ജഴ്സി. കുപ്പായത്തിലെ കൈയ്യുടെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ളത്.
ചില ഭാഗങ്ങളിൽ വെള്ള നിറവുമുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള വീഡിയോയിലൂടെയാണ് അഡിഡാസ് ഇന്ത്യൻ ടീമിന്റെ കുപ്പായത്തെ അവതരപ്പിച്ചിരിക്കുന്നത്.
ഒരു ഹെലികോപ്ടർ പോകുന്നത് കേൾക്കുന്ന ഇന്ത്യൻ താരങ്ങൾ മുകളിലേക്ക് നോക്കുന്നു. രോഹിത് ശർമ്മ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ വീഡിയോയിലുണ്ട്.
ഹെലികോപ്ടറിൽ ഇന്ത്യൻ ജഴ്സി പ്രദർശിപ്പിക്കുകയാണ്. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ് വിശേഷിപ്പിച്ചിരിക്കുന്നത്.
ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയർലൻഡ് രോഹിതിന്റെ സംഘത്തിന് എതിരാളികളാകും.
കാനഡ പാകിസ്താൻ, അമേരിക്ക തുടങ്ങിയ ടീമുകൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികളാകും.
ജഴ്സി ഔദ്യോഗികമാണോ എന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ ഇതിന് സമ്മിശ്ര അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
#India's #Twenty20WorldCup #jersey #released; #New '#Orange'#jersey, #mixed #response