ചൈന: ( www.truevisionnews.com ) ചൈനയിൽ ശക്തമായ കാറ്റിൽപ്പെട്ട് വീടുകൾക്കുള്ളിൽ ഉറങ്ങിക്കിടന്ന മൂന്ന് പേർ മരണപ്പെട്ട സംഭവം ആശങ്കയ്ക്ക് കാരണമാകുന്നു. ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വ്യത്യസ്ത ഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരാണ് മരണപ്പെട്ടത്.
ഇവരുടെ ഫ്ലാറ്റിന്റെ ജനാലകൾ തകരുകയും അതിലൂടെ കാറ്റിലകപ്പെട്ട് കെട്ടിടത്തിന് താഴേക്ക് തെറിച്ച് വീണുമാണ് മൂവരും മരണപ്പെട്ടത്. ഈ അപൂർവമായ അപകടം വലിയ ആശങ്കയാണ് എല്ലാവരിലും ഉണ്ടാക്കിയിരിക്കുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മാർച്ച് 31 -ന് അർദ്ധരാത്രി തെക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ വീശിയടിച്ച ശക്തമായ കാറ്റിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ മൊത്തം നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ റെസിഡൻഷ്യൽ കെട്ടിടത്തിൽ താമസിച്ചിരുന്ന മരിച്ചവരിൽ മൂന്ന് പേർ ശക്തമായ കാറ്റിൽ ജനാലകളിൽ നിന്ന് താഴേയ്ക്ക് വീണാണ് മരണപ്പെട്ടിരിക്കുന്നത്. നാലാമത്തെയാള്‍ എങ്ങനെ മരണപ്പെട്ടെന്ന് വ്യക്തമല്ല.
ദുരിതബാധിതരിൽ ഒരാൾ ഫ്ലാറ്റിന്റെ 20 -ാം നിലയിലെ താമസക്കാരനായ ഷൂ എന്ന വ്യക്തിയാണ്. ഇയാളുടെ 64 കാരിയായ അമ്മയും 11 വയസ്സായ മകനും കാറ്റിൽപ്പെട്ട് മരണപ്പെട്ടു.
കിടപ്പ് മുറിയിൽ കിടന്ന് ഉറങ്ങിയിരുന്ന ഇരുവരെയും കാറ്റ് പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. ഇദ്ദേഹത്തിൻ വീടിൻ ജനാലകൾ പൂർണമായും തകർന്നിട്ടുണ്ട്. മൂന്നാമത്തെ വ്യക്തി 60 വയസ്സുള്ള ഒരു സ്ത്രീയാണ് ഇവർ, 11-ാം നിലയിലാണ് താമസിച്ചിരുന്നത്.
ഇവരുടെയും കിടപ്പുമുറിയുടെ ജനാല തകർന്നിട്ടുണ്ട്. ജനാലയ്ക്കരികിലായി ഇവരുടെ കിടക്കയും മുറിയിലെ മറ്റ് സാധനങ്ങളും മുഴുവൻ ചിതറി കിടക്കുന്ന രീതിലുമാണ് ഉണ്ടായിരുന്നത്. കാറ്റിലും പ്രകൃതി ദുരന്തങ്ങളിലും പെട്ട് ആളുകൾക്ക് അപകടം സംഭവിക്കാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണെന്നാണ് ആളുകൾ പറയുന്നത്.
#strong #wind #broke #window #killed #three #people #china