#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

#child | മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി കുഞ്ഞിന് നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍
May 4, 2024 04:42 PM | By Athira V

( www.truevisionnews.com ) മുത്തശ്ശി പാൽപ്പൊടിയിൽ അബദ്ധത്തിൽ വൈൻ കലക്കിയതിനെ തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിലായി.

കുട്ടിക്ക് കുടിക്കാനായി പാൽ തയ്യാറാക്കുന്നതിനിടയിൽ കുഞ്ഞിന്‍റെ മുത്തശ്ശിക്ക് വൈൻ കുപ്പിയും കുഞ്ഞിന്‍റെ ഇരുണ്ട നിറമുള്ള ഗ്ലാസ് വാട്ടർ ബോട്ടിലുമായി മാറിപ്പോയി, അബദ്ധം സംഭവിച്ചതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ഇറ്റാലിയൻ നഗരമായ ബ്രിണ്ടിസിയിലെ ഫ്രാങ്കാവില്ല ഫോണ്ടാനയിൽ നിന്നുള്ള സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചയോടെ കുഞ്ഞിന് കുടിയ്ക്കാൻ പാൽ കുപ്പി തയ്യാറാക്കിയത്. അതേസമയം മുത്തശ്ശി വൈന്‍ കലക്കിയ പാല്‍പ്പൊടി കുഞ്ഞിന് കുടിക്കാന്‍ കൊടുത്തപ്പോള്‍ അല്പം കുടിച്ച ശേഷം കുഞ്ഞ് വീണ്ടും കുടിക്കാന്‍ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നാലെ കുപ്പിയില്‍ നിന്നും വൈനിന്‍റെ മണം വന്നതോടെ മുത്തശ്ശി തന്നെ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ കുഞ്ഞിന് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും കുട്ടി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിൽ കുഞ്ഞിന്‍റെ ജീവന് ഭീഷണിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ കുഞ്ഞ് ഇപ്പോഴും കോമയില്‍ തുടരുകയാണ്. മുത്തശ്ശിയ്ക്കെതിരെ ക്രിമനൽ കുറ്റം ചുമത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കുഞ്ഞിന്‍റെ മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ഈ കാര്യത്തിൽ തീരുമാനമെടുക്കുക.

സംഭവത്തെക്കുറിച്ച് പ്രോസിക്യൂട്ടർക്കും പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്കും റിപ്പോർട്ട് നൽകിയതായി ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിന്‍റെ മുത്തശ്ശി ഇപ്പോൾ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മദ്യം കുട്ടികൾക്ക് അപകടകരമായ വിഷമാണന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ ചൂട്ടിക്കാണിക്കുന്നത്.

മദ്യം കുട്ടികളുടെ കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ (പഞ്ചസാര) അളവ് ക്രമാധീതമായി കുറയുകയും ചെയ്യുന്നു. മദ്യം കഴിക്കുന്ന കുട്ടികൾക്ക് അപസ്മാരവും കോമയും സംഭവിക്കാം.

ഗുരതരമായ അളവിൽ കുട്ടികളുടെ ഉള്ളില്‍ മദ്യം ചെന്നാൽ അത് മരണത്തിന് വരെ കാരണമായേക്കാം. ബിയർ, വൈൻ എന്നിവയുടെ കാര്യത്തിൽ ഇത് തന്നെയാണ് സംഭവിക്കുകയെന്നും ആരോ​ഗ്യവിദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നു.

#baby #goes #into #coma #after #his #grandmother #mixed #wine #milk #powder

Next TV

Related Stories
#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

Nov 21, 2024 05:07 PM

#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം;  ഭർത്താവിനായി തിരച്ചിൽ

Nov 18, 2024 03:03 PM

#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ...

Read More >>
#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

Nov 17, 2024 08:03 PM

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ...

Read More >>
#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

Nov 17, 2024 07:25 PM

#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും...

Read More >>
#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

Nov 17, 2024 12:31 PM

#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ്...

Read More >>
#keirStammer |  ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Nov 15, 2024 09:20 PM

#keirStammer | ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക്...

Read More >>
Top Stories