കാഞ്ഞങ്ങാട് : (truevisionnews.com) യുവതിയെ ഹോട്ടലിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ കേസെടുത്തു.

സെൻട്രൽ ചിത്താരിയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
രാവണീശ്വരം രാമഗിരി സ്വദേശിനിയായ കെ.വി. ലീനക്കാണ് (42) കുത്തേറ്റത്. യുവതി ജോലി ചെയ്യുന്ന ഹോട്ടലിലെ അടുക്കളയിൽ കയറിയാണ് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചത്.
ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് കുത്തിയത്. ഇടത് കൈ മസിലിന് പരിക്കേറ്റു. കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
നെഞ്ചിൽ കുത്താൻ ശ്രമിച്ചത് കൈ കൊണ്ട് തടഞ്ഞില്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് ഭർത്താവ് ബാലകൃഷ്ണനെ തിരെയുള്ള കേസ്.
ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കൂടെ താമസിക്കാൻ തയാറാകാത്തതും ഭർത്താവിനെതിരെ കേസ് കൊടുത്തതുമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
#Attempt #stab #young #woman #death #hotel; #Husband #arrested
