#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം

#kenyadambursts | കെനിയയിൽ അണക്കെട്ട് പൊട്ടി 42 മരണം; വീടുകൾ ഒലിച്ചുപോയി, കനത്ത നാശനഷ്‌ടം
Apr 29, 2024 04:50 PM | By Athira V

( www.truevisionnews.com  ) ‌കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകർന്ന് 42 പേർ മരിച്ചു. രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും കാരണമാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഗവർണർ എഎഫ്‌പിയോട് പറഞ്ഞു.

നകുരു കൗണ്ടിയിൽ മൈ മാഹിയുവിന് സമീപമാണ് അണക്കെട്ട് പൊട്ടിയത്. വീടുകൾ ഒലിച്ചുപോവുകയും റോഡുകൾ പൂർണമായും തകരുകയും ചെയ്തു.

ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും നകുരു ഗവർണർ സൂസൻ കിഹിക പറഞ്ഞു.

അണക്കെട്ട് തകർന്ന് 42 പേർ മരിച്ചതോടെ കെനിയയിൽ മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 120 ആയി. ഇതിനിടെ, , കിഴക്കൻ കെനിയയിലെ ടാന റിവർ കൗണ്ടിയിൽ ബോട്ടുമാറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. 23 പേരെ രക്ഷപ്പെടുത്തിയതായി കെനിയ റെഡ് ക്രോസ് അറിയിച്ചു.

വെള്ളപ്പൊക്കം കാരണം റോഡുകളും സമീപസ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. 24,000 വീടുകളിൽ നിന്ന് 130,000ത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. പലരും തലസ്ഥാനമായ നെയ്‌റോബിയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ ഒരാഴ്ച കൂടി അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഇടക്കാല അവധിക്ക് ശേഷം ഇന്നാണ് സ്‌കൂളുകൾ പ്രവർത്തനമാരംഭിച്ചത്. എന്നാൽ, സ്ഥിതി ഗുരുതരമായതിനിടെ തുടർന്ന് വീണ്ടും അവധി പ്രഖ്യാപിക്കുകയായിരുന്നു. അയൽരാജ്യമായ ടാൻസാനിയയിലും മൺസൂൺ നാശം വിതച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടാൻസാനിയയിൽ 155 പേരാണ് മരിച്ചത്.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ ബുറുണ്ടിയിൽ മാസങ്ങളായി തുടരുന്ന മഴയിൽ 96,000-ത്തോളം ആളുകൾ പലായനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയും സർക്കാരും ഈ മാസം ആദ്യം അറിയിച്ചു. ഉഗാണ്ടയിലും കനത്ത കൊടുങ്കാറ്റുണ്ടായിട്ടുണ്ട്. എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസമാണ് കിഴക്കൻ ആഫ്രിക്കയിലെ കനത്ത മഴക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്.

എൽ നിനോ ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്കും മറ്റിടങ്ങളിൽ കനത്ത മഴയ്ക്കും കാരണമാകുന്നു.കഴിഞ്ഞ വർഷം അവസാനം, കെനിയ, സൊമാലിയ, എത്യോപ്യ എന്നിവിടങ്ങളിൽ മഴയിലും വെള്ളപ്പൊക്കത്തിലും 300ലധികം ആളുകൾ മരിച്ചിരുന്നു. നിലവിലെ സ്ഥിതി കെനിയയിലും അയൽ രാജ്യങ്ങളിലും ആശങ്കക്ക് കാരണമായിട്ടുണ്ട്.

#42 #dead #kenyadam #bursts #rescue #ops #underway #find #survivors

Next TV

Related Stories
#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

Nov 21, 2024 05:07 PM

#death | ഹോട്ടലിൽ നിന്ന് ഫ്രീ വോഡ്ക, വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേർ ചികിത്സയിൽ, വ്യാജമദ്യമെന്ന് സംശയം

ഡെൻമാർക്കിൽ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും വാംഗ് വിയംഗിൽ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്...

Read More >>
#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം;  ഭർത്താവിനായി തിരച്ചിൽ

Nov 18, 2024 03:03 PM

#crime | കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനായി തിരച്ചിൽ

ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ...

Read More >>
#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

Nov 17, 2024 08:03 PM

#gangrape | ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഓൺലൈനിൽ പുരുഷന്മാരെ തിരഞ്ഞ് ഭർത്താവ്; ഫ്രാൻസിനെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ വിധി 20ന്

ഡൊമിനിക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ച പൊലീസിന് സ്‌കൈപ്പ് അക്കൗണ്ടിൽ നിന്ന് സംശയാസ്പദമായ ചില ചാറ്റുകൾ...

Read More >>
#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

Nov 17, 2024 07:25 PM

#banana | സ്വീഡനിലെ തൊഴിൽ മന്ത്രിക്ക് ബനാനഫോബിയ; ഓഫിസ് സ്റ്റാഫുകൾ വീടുകളിൽ വാഴപ്പഴം സൂക്ഷിക്കരുതെന്ന് നിർദേശം

കുട്ടിക്കാലം മുതലേ ബനാന ഫോബിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു രോഗാവസ്ഥയല്ല ഇത്. മറിച്ച് വാഴപ്പഴത്തോടുള്ള വെറുപ്പും...

Read More >>
#death |  മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

Nov 17, 2024 12:31 PM

#death | മലയാളി നഴ്സ് അയര്‍ലന്‍ഡില്‍ മരിച്ചു

കൗണ്ടി ടിപ്പററിയിലെ നീന സെന്‍റ് കളൻസ് കമ്മ്യൂണിറ്റി നഴ്സിങ് യൂണിറ്റിലെ സ്റ്റാഫ്...

Read More >>
#keirStammer |  ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Nov 15, 2024 09:20 PM

#keirStammer | ദീപാവലി ചടങ്ങിന് മാംസവും മദ്യവും വിളമ്പി; മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഡൗണിങ് സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ മാംസവും മദ്യവും ഉൾപ്പെടുത്തിയതിന് ബ്രിട്ടീഷ് ഹിന്ദു പൗരന്മാരിൽ നിന്നും രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രിക്ക്...

Read More >>
Top Stories