#death |ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

#death |ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു
Apr 29, 2024 11:35 AM | By Susmitha Surendran

മീററ്റ്: (truevisionnews.com)   ബന്ധുവിന്‍റെ ഹല്‍ദി ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി അടുത്തു നിന്ന മറ്റൊരു കുട്ടിയുടെ കയ്യില്‍ പിടിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

സംഭവം കുടുംബത്തില്‍ വലിയ ഞെട്ടലുണ്ടാക്കുകയും വിവാഹം മാറ്റിവയ്ക്കുകയും ചെയ്തു. ഈയിടെയായി സ്കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ ഹൃദയാഘാതം മൂലം മരിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുപിയിലെ അംരോഹ ജില്ലയിൽ 16 വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വീഡിയോ കാണുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്ഖേഡയിലാണ് ദാരുണ സംഭവം. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.

#girl #collapsed #died #dancing #her #relative's #haldi #ceremony.

Next TV

Related Stories
#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

May 15, 2024 02:12 PM

#kharge |രാഹുൽ ​ഗാന്ധിക്കെതിരായ പരാതി; 'പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം'; ഖാർ​ഗെ

കോൺഗ്രസിൻ്റെ പ്രചാരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് ഖർഗെ വിമർശിച്ചു....

Read More >>
#arrest |  ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

May 15, 2024 12:35 PM

#arrest | ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ...

Read More >>
#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

May 15, 2024 12:01 PM

#Colihanmineaccident |കോലിഹാൻ ഖനി അപകടം: എട്ടു പേരെ രക്ഷപ്പെടുത്തി, ആറു പേർക്കായി രക്ഷാപ്രവർത്തനം

ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ...

Read More >>
#NarendraModi  |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

May 15, 2024 10:35 AM

#NarendraModi |'ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല'; വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി നരേന്ദ്രമോദി

ഒരാൾക്ക് പരിപാലിക്കാൻ കഴിയുന്നത്ര കുട്ടികളുണ്ടാകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്....

Read More >>
#NarendraModi  |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

May 15, 2024 10:15 AM

#NarendraModi |കൈവശം 52,920 രൂപ, കാറില്ല, വീടില്ല, ആസ്തി 3.02 കോടി; മോദിയുടെ ആസ്തി വിവരങ്ങള്‍

ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും നരേന്ദ്ര മോദി നാമനിര്‍ദേശപത്രികയിൽ...

Read More >>
Top Stories