#instagramlove |ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു

#instagramlove |ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു
May 15, 2024 02:25 PM | By Susmitha Surendran

താമരശ്ശേരി: (truevisionnews.com)  ഇരുപത്തിനാലുകാരിയായ ഗർഭിണി 4 വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭർത്താവിന്റെ വീടിനു സമീപത്തുനിന്നും കാറിൽ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണു പരാതിയിൽ അറിയിച്ചത്.

അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനിൽ യുവതി ഹാജരാവുകയായിരുന്നു. പിന്നീട് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തി.

തുടർന്നു നടത്തിയ ചർച്ചയിൽ താൻ കാമുകനൊപ്പമാണു പോകുന്നതെന്നു യുവതി പറഞ്ഞു. തുടർന്ന് രാത്രി 10 മണിയോടെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.

5 വർഷം മുമ്പാണ് താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ വിവാഹം നടന്നത്. നാലുവയസ്സായ കുഞ്ഞിന്റെ അമ്മയായ യുവതി നിലവിൽ രണ്ടു മാസം ഗർഭിണിയാണ്.

വടകര സ്വദേശിയായ യുവാവ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മുൻകൂട്ടി പറഞ്ഞുറപ്പിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം കാറുമായി എത്തുകയും യുവതിയെ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.

യുവതിയുടെ കൈവശമുണ്ടായിരുന്ന ഭർത്താവ് നൽകിയ ആഭരണങ്ങൾ തിരികെ വാങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്നും ഭർത്താവ് അറിയിച്ചു.

#Met #through #Instagram #woman #left #her #husband #son #fled #country #her #boyfriend

Next TV

Related Stories
Top Stories