#RameshChennithala |കേരളത്തിൽ ഭരണസ്തംഭനം; സംസ്ഥാനത്ത് ഡിജിപിയുണ്ടോയെന്ന് സംശയമെന്നും രമേശ് ചെന്നിത്തല

#RameshChennithala |കേരളത്തിൽ ഭരണസ്തംഭനം; സംസ്ഥാനത്ത് ഡിജിപിയുണ്ടോയെന്ന് സംശയമെന്നും രമേശ് ചെന്നിത്തല
May 15, 2024 03:03 PM | By Susmitha Surendran

തിരുവനന്തപുരം:   (truevisionnews.com)   സംസ്ഥാന സർക്കാരിനെതിരെ ഗുരുതര വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ കേരളത്തിൽ ഭരണസ്തംഭനമാണെന്നും വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവ പെരുകിയിട്ടും യാതൊരു നടപടിയും സർക്കാർ എടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടികളില്ല എന്നും ചെന്നിത്തല വിമർശിച്ചു. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു, ഗുണ്ടാ വിളയാട്ടം പെരുകുമ്പോൾ പൊലിസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു എന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഡിജിപിയുണ്ടോ എന്ന് സംശയമാണെന്നും ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു.

അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഗുണ്ടകളാണ് ഇപ്പോൾ കേരളം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണ നിർവഹണത്തിന് ബദൽ സംവിധാനമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ഈ വർഷം ഇത് വരെ 142 കൊലപാതകങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു. പ്ലസ് വൺ സീറ്റ് വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു.

എസ്എൽസി പാസായ നൂറുകണക്കിന് കുട്ടികൾ ആശങ്കയിലാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മലബാറിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പ്രവേശനത്തിന് പ്രതിസസന്ധിയുണ്ട്.

മാനേജ്മെൻ്റുകൾ പ്ലസ് വൺ പ്രവേശനത്തിന് കോഴ വാങ്ങുന്ന പ്രവണത ഏറുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

#RameshChennithala #severely #criticized #state #government.

Next TV

Related Stories
#rescue |  കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

Dec 26, 2024 10:00 PM

#rescue | കുറ്റ്യാടിയില്‍ കിണറ്റില്‍ വീണ് പോത്ത്, അരൂരില്‍ കാനയില്‍ കുടുങ്ങി പശു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ആദർശ് കിണറ്റിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ് ഹോസ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗംങ്ങളുടെ സഹായത്തോടെ പോത്തിനെ...

Read More >>
#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Dec 26, 2024 10:00 PM

#accident | നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അലോഷ്യസ് അപകട സ്ഥലത്ത് മരിച്ചു. ജിത്തുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളജിൽ...

Read More >>
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
#arrest |   പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്,  29കാരൻ അറസ്റ്റില്‍

Dec 26, 2024 08:57 PM

#arrest | പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്, 29കാരൻ അറസ്റ്റില്‍

തൃശൂരിലെ ഒരു ഹോട്ടലിലേക്ക് എത്തിച്ച് മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ്...

Read More >>
Top Stories