#banksecuritysdeath|തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

#banksecuritysdeath|തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Apr 29, 2024 09:32 AM | By Meghababu

 തൃശൂര്‍: (truevisionnews.com)വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്ന് കണ്ടെത്തിയത്.

അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരായിരുന്നു അരവിന്ദാക്ഷനും ആന്‍റണിയും.

ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ഇതുവരെയും മരിച്ച നിലയില്‍ അദ്യം കണ്ടത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നല്‍കിയത്.

പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പരിശോധനകള്‍ നടത്തുകയാണ്. അതേസമയം, ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്.

ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

#Death #bank #security #personnel #Thrissur #preliminary #conclusion #suicide #after #murder

Next TV

Related Stories
#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

Nov 27, 2024 07:34 PM

#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...

Read More >>
#Cpm | നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:17 PM

#Cpm | നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി...

Read More >>
#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

Nov 27, 2024 05:48 PM

#Anigra24 | ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗത്തില്‍ ബെസ്റ്റ് ക്രിയേറ്റീവ് റീല്‍സ് പുരസ്‌കാരം അഭിജിത്തിന്...

Read More >>
Top Stories