#accident | വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#accident | വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 28, 2024 04:13 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്.

ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുകയായിരുന്നു.

വാഴച്ചാൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ പരിക്കേറ്റ ഇരുവരെയും ആംബുലൻസിൽ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ അവിടെ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

#Bike #collides #jeep #returning #voting; #young #man #died #undergoing #treatment

Next TV

Related Stories
#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

May 12, 2024 10:28 PM

#attack | വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

ഇതിൻ്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിൻ്റെ ജനൽ ചില്ലുകൾ മുഴുവൻ...

Read More >>
#KKRama |കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ

May 12, 2024 10:19 PM

#KKRama |കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സിപിഐഎം എന്ന് കെ.കെ രമ

ബോംബ് വീടിന്റെ ചുറ്റുമതിലില്‍ തട്ടി പൊട്ടിയതിനാല്‍ വന്‍ അപകടം ഒഴിവായി....

Read More >>
#divorce |വിരുന്നിനെത്തിയപ്പോൾ കണ്ടത് നവവധുവിന്റെ ദേഹത്തെ മർദ്ദനപ്പാടുകൾ, വരനെതിരെ പരാതി; ഏഴാം ദിനം വേർപിരിയൽ

May 12, 2024 10:05 PM

#divorce |വിരുന്നിനെത്തിയപ്പോൾ കണ്ടത് നവവധുവിന്റെ ദേഹത്തെ മർദ്ദനപ്പാടുകൾ, വരനെതിരെ പരാതി; ഏഴാം ദിനം വേർപിരിയൽ

വധുവിനെ വരൻ മർദ്ദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്....

Read More >>
#KaramanaAkhilmurder | കരമന അഖിൽ കൊലപാതകം: മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

May 12, 2024 09:51 PM

#KaramanaAkhilmurder | കരമന അഖിൽ കൊലപാതകം: മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ...

Read More >>
#airindiaexpress |തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

May 12, 2024 09:35 PM

#airindiaexpress |തിരുവനന്തപുരത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

സമയം,11 സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ്...

Read More >>
#KSHariharan |ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു

May 12, 2024 09:07 PM

#KSHariharan |ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു

അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ...

Read More >>
Top Stories