#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

#kradhakrishnan |'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്
Apr 25, 2024 10:23 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്.

ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

ചേലക്കര മണ്ഡലത്തില്‍ ആയുധങ്ങളുമായി പോകുന്ന വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ ആയുധങ്ങള്‍ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം.

അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎം വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി.

ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണിതെന്നും രമ്യാ ഹരിദാസ് ആരോപിച്ചു.

#Weapons #KRadhakrishnan's #escort #vehicle #UDF #releases #CCTV #footage

Next TV

Related Stories
#death |  പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു

May 4, 2024 08:34 PM

#death | പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ​ഗ്രേഡ് എസ്ഐ മരിച്ചു

ഗുരുതരമായതിനെ തുടർന്ന് പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപതിയിലേക്ക്...

Read More >>
#arrest | 'ഹോട്ടലിലെ എസിക്ക് സമീപം ഒരാള്‍, എല്ലാം സിസി ടിവിയില്‍ പതിഞ്ഞു'; ആ 'കോപ്പര്‍ കള്ളന്‍' ഒടുവില്‍ പിടിയില്‍

May 4, 2024 08:28 PM

#arrest | 'ഹോട്ടലിലെ എസിക്ക് സമീപം ഒരാള്‍, എല്ലാം സിസി ടിവിയില്‍ പതിഞ്ഞു'; ആ 'കോപ്പര്‍ കള്ളന്‍' ഒടുവില്‍ പിടിയില്‍

കഴിഞ്ഞ മാര്‍ച്ച് നാലിനു രാത്രിയാണ് ഹോട്ടല്‍ കെട്ടിടത്തില്‍ മോഷണം...

Read More >>
#Sugandhagiritreecutcase | സുഗന്ധ ഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ സ്ഥലംമാറ്റി

May 4, 2024 08:18 PM

#Sugandhagiritreecutcase | സുഗന്ധ ഗിരി മരം മുറി കേസ്: സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്‌നയെ സ്ഥലംമാറ്റി

സ്ഥലം മാറ്റവും വിശദീകരണം ചോദിക്കാതെയാണ് എന്നാണ് വിവരം. സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവിൽ 81 മരങ്ങൾ അധികം മുറിച്ചു...

Read More >>
#death | വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

May 4, 2024 08:00 PM

#death | വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ...

Read More >>
#seaattack |ശക്തിയേറിയ തിരമാലക്ക് സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

May 4, 2024 07:50 PM

#seaattack |ശക്തിയേറിയ തിരമാലക്ക് സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം....

Read More >>
#hajjvaccination |എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

May 4, 2024 07:45 PM

#hajjvaccination |എറണാകുളം ജില്ലയിലെ ഹജ്ജ് തീർഥാടകർക്കുള്ള വാക്സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച മുതൽ -അറിയേണ്ടതെല്ലാം

ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് മെയ് 6, 8 ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെയാണ് ഹജ്ജ് വാക്സിനേഷൻ...

Read More >>
Top Stories