#seaattack |ശക്തിയേറിയ തിരമാലക്ക് സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

#seaattack |ശക്തിയേറിയ തിരമാലക്ക് സാധ്യതയെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
May 4, 2024 07:50 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നാളെ (മെയ് അഞ്ച്) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നാളെ (മെയ് അഞ്ച്) രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെയും അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് നൽകി. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.

കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് (മെയ് നാല്) രാത്രി എട്ട് മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടുള്ളതല്ല.

കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്ക് പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

#Center #Oceanography #Research #said #possibility #strong #wave

Next TV

Related Stories
#Complaint   |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

May 18, 2024 02:38 PM

#Complaint |കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒരു കോടി മോചനദ്രവ്യം അവശ്യപ്പെട്ടതായി പരാതി

യുവാവിനെ വിട്ടുകിട്ടാന്‍ ഒരു കോടി രൂപ മോചനദ്രവ്യം അവശ്യപ്പെടുകയും...

Read More >>
#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

May 18, 2024 01:55 PM

#Heavyrain | സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ അന്ന് ഓറഞ്ച്...

Read More >>
#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

May 18, 2024 01:29 PM

#Attack | സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമണം; വെട്ടുകത്തി ഉയർത്തി ഭീഷണി

നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ...

Read More >>
#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

May 18, 2024 01:24 PM

#brutallybeaten | സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്രൂരമായി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു

സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് മറ്റാർക്കോ ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

May 18, 2024 01:04 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതി രാഹുലിന് നാടുവിടാൻ പൊലീസ് സഹായം ലഭിച്ചെന്ന് സൂചന, അന്വേഷണം

സംഭവത്തിൽ നേരത്തെയും പന്തീരാങ്കാവ് പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു. ഗുരുതരമായ സ്ത്രീ പീഡന പരാതി ഉന്നയിച്ചിട്ടും ദുർബലമായ വകുപ്പുകൾ...

Read More >>
#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

May 18, 2024 12:57 PM

#Sexualassault | പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 48-കാരൻ അറസ്റ്റിൽ

പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു​വ​യ​സ്സു​ള്ള​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്...

Read More >>
Top Stories