(truevisionnews.com) കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഇവാൻ വുകോമാനോവിച്ച്.
2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന സെർബിയക്കാരനായ വുകോമാനോവിച്ച് ക്ലബിനൊപ്പം ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്.
തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കാനും സാധിച്ചിരുന്നു.
2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങളും വുകുമാനോവിച്ച് സ്വന്തമാക്കിയിരുന്നു.
വുകുമാനോവിച്ച് പങ്കുവെച്ച പോസ്റ്റ്:
‘‘പ്രിയപ്പെട്ട കേരളമേ... കണ്ണുനനയാതെയും വൈകാരികമാകാതെയും ഈ വാക്കുകൾ എഴുതുകയെന്നത് കഠിനമാണ്.
ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനായി നമുക്ക് ചിലപ്പോൾ ചില തീരുമാനമെടുക്കേണ്ടി വരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവെക്കാനുള്ള തീരുമാനം കഠിനമായിരുന്നു.
കേരളത്തിലെത്തിയ നിമിഷം മുതൽ ബഹുമാനവും പിന്തുണയും സ്നേഹവും നന്ദിയും അനുഭവിച്ചു. പെട്ടെന്ന് തന്നെ ഈ പ്രദേശവുമായും നഗരവുമായും ജനങ്ങളുമായും ഹൃദയബന്ധമുണ്ടായി.
എന്റെ ഹൃദയത്തിലും മനസ്സിലും സന്തോഷം നിറഞ്ഞു ഇത് വീടാണെന്ന് തോന്നി ഞാൻ സ്വീകരിക്കപ്പെട്ടതായി തോന്നി ഈ പരിസ്ഥിതിയോടും സമൂഹഹത്തോടും ഇണങ്ങിച്ചേർന്നതായി എനിക്ക് തോന്നി എന്റെ കുടുംബത്തിൽ നിന്നും ഏറെ അകലയായിട്ടും ഞാനൊരിക്കലും ഏകനായിരുന്നില്ല.
നിങ്ങളെനിക്ക് കുടുംബവും വീടുമായി മാറി’’
#myfamily #home'; #Ivan Vukomanović #emotional #note #resignation