പത്തനംതിട്ട: (truevisionnews.com) ശബരിമലയില്‍ ദര്‍ശനത്തിന് ഇനി സ്‌പോട്ട് ബുക്കിങ് ഇല്ല. ഈ മണ്ഡല-മകരവിളക്ക് കാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ല.
പകരം ഓണ്‍ലൈന്‍ ബുക്കിങ് മാത്രമേ ഉണ്ടാവുകയുള്ളൂ. മാത്രമല്ല പ്രതിദിന ബുക്കിങ് 80,000 വരെയാക്കി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് തീരുമാനം.
ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ്ങിലൂടെയും കഴിഞ്ഞതവണ ശബരിമല ദര്‍ശനത്തിനായി വലിയ തോതില്‍ ആളുകളെത്തിയിരുന്നു.
തിരക്ക് അനിയന്ത്രിതമായതോടെ സര്‍ക്കാര്‍ വലിയ തോതില്‍ പഴി കേള്‍ക്കേണ്ടിയും വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ഇതിന് പുറമെ അരളിപ്പൂവ് പൂജയ്‌ക്കെടുക്കുന്നതിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാവും.
അരളിപ്പൂവ് കടിച്ചതാണ് ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണകാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ ഇത് ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്.
#SabarimalaDarshan; #Spot #booking #done #onlinebooking