വടകര: (truevisionnews.com) യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. എല്ലാ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമാണ്. യുഡിഎഫ് നല്ല കെട്ടുറപ്പിലാണെന്നും ഷാഫി പ്രതികരിച്ചു.
ട്രെന്‍ഡ് എതിരായെന്ന ഫീല്‍ വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.
രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ്. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ്.
സര്‍ക്കാരിന് പെന്‍ഷന്‍ പോലും കൊടുക്കാനാവുന്നില്ല. ശമ്പളം വൈകി. വടകര സമാധാനം അര്‍ഹിക്കുന്നു. അക്രമത്തിന്റെ മേല്‍വിലാസം മനപ്പൂര്‍വ്വം അടിച്ചേല്‍പ്പിക്കപ്പെടുകയാണ്.
പാനൂരിലെ ബോംബ് തിരഞ്ഞെടുപ്പില്‍ പൊട്ടിക്കാന്‍ വെച്ചതാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഇടതുസ്വഭാവം നഷ്ടമായിരിക്കുന്നു.
ചിലപ്പോള്‍ വലതും ചിലപ്പോള്‍ തീവ്ര വലതും ആകുന്നു. ഇടതുപക്ഷത്തിന് വേണ്ടിയുള്ള വോട്ട് കിട്ടുക യുഡിഎഫിനാണെന്നും ഷാഫി അവകാശപ്പെട്ടു.
കെ കെ ശൈലജയ്‌ക്കെതിരായ വ്യക്തി അധിക്ഷേപം സംബന്ധിച്ച ആരോപണത്തില്‍ തനിക്ക് മനസറിവില്ലാത്തതുകൊണ്ടാണ് മാപ്പ് പറയാത്തതെന്നായിരുന്നു പ്രതികരണം.
ഒരു ഗുണവുമില്ലാത്ത കാര്യത്തെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുമോ എന്ന് ചോദിച്ച ഷാഫി പറമ്പില്‍ ഇല്ലാത്ത വീഡിയോ സംബന്ധിച്ച് ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും പറഞ്ഞു.
കെ കെ രമയ്‌ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. താന്‍ മതത്തിന്റെ പേര് പറഞ്ഞ് മത്സരിക്കാനോ വിജയിക്കാനോ വന്നതല്ല. മതം പറഞ്ഞ് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
#Vadakara #UDF #candidate #ShafiParambil #says #UDF's #confidence #doubled.