#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്

#ElectionCampaign | സംഘര്‍ഷ സാധ്യത: കോഴിക്കോട് ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി; നിയന്ത്രണമേർപ്പെടുത്തി പൊലീസ്
Apr 24, 2024 01:15 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിലെ തൊട്ടില്‍പ്പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി.

പൊലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

ഒരു കേന്ദ്രത്തില്‍ പ്രത്യേക സമയത്ത് ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുമതിയില്ലാതെ വാഹനങ്ങളില്‍ കൊടിതോരണങ്ങളുമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.

നാദാപുരം, വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്.

നാദാപുരം, കല്ലാച്ചി, ചേലക്കാട്, അരൂര്‍, തണ്ണീര്‍പ്പന്തല്‍, പുറമേരി, തൂണേരി, ഇരിങ്ങണ്ണൂര്‍ എന്നീ ടൗണുകള്‍ കേന്ദ്രീകരിച്ചും വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വളയം, ചെക്യാട്, വാണിമേല്‍, പഞ്ചായത്തുകളിലും പ്രകടനവും വാഹന റാലികളും നടത്താന്‍ നിയന്ത്രണമുണ്ട്.

നാദാപുരം, വളയം പൊലീസ് സ്‌റ്റേഷനുകളിലായി നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

#Risk #conflict: #Kottikalasa #avoided #places #Kozhikode; #Controlled #police

Next TV

Related Stories
KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി  കെകെ രമ

Jan 6, 2025 04:04 PM

KkRama | പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് പിവി അൻവർ;പിന്തുണയുമായി കെകെ രമ

പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു....

Read More >>
#leopard | കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു

Jan 6, 2025 03:49 PM

#leopard | കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ചു

വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമാണ് മയക്കുവെടി വെച്ചത്....

Read More >>
#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക്  പരിക്ക്

Jan 6, 2025 02:46 PM

#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക് പരിക്ക്

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Jan 6, 2025 02:26 PM

#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ...

Read More >>
#arrest |  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:20 PM

#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി...

Read More >>
Top Stories