#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’

#PVAnwar | ഡി.എൻ.എ പരാമർശത്തിൽ വിശദീകരണവുമായി പി.വി. അൻവർ; ‘രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു’
Apr 24, 2024 10:49 AM | By VIPIN P V

നിലമ്പൂർ: (truevisionnews.com) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി എൽ.ഡി.എഫ് എം.എൽ.എ പി.വി. അൻവർ.

‘പൊളിറ്റിക്കൽ’ ഡി.എൻ.എ എന്ന് തന്നെയാണ് ഉദ്ദേശിച്ചത്. നെഹ്റുവിന്‍റെ കുടുംബത്തിൽ നിന്ന് വന്ന വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചാൽ അത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അൻവർ പറഞ്ഞു.

രാഹുലിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചാണ് ജനങ്ങൾ മനസിലാക്കുന്നത്. വ്യക്തി അധിക്ഷേപമായി ആരും കാണേണ്ടതില്ല.

ബയോളജിക്കൽ ഡി.എൻ.എയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. പൊളിറ്റിക്കൽ ഡി.എൻ.എയെ കുറിച്ച് രാജ്യത്തെ ജനങ്ങൾ പരിശോധിക്കണമെന്ന് പറഞ്ഞതിനെ കോൺഗ്രസും യു.ഡി.എഫും ആയുധമാക്കുകയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

രാഹുലിന്‍റെ ബയോളജിക്കൽ ഡി.എൻ.എയെ കുറിച്ച് തങ്ങൾക്ക് സംശയമില്ല. കോൺഗ്രസിലുള്ളവർക്ക് സംശയമുണ്ടെങ്കിൽ അക്കാര്യം അവരാണ് പറയേണ്ടത്.

രാഹുലിന്‍റെ കുടുംബപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് വിഷയത്തെ മാറ്റിയത് കോൺഗ്രസ് നേതൃത്വമാണ്. രാഹുലിന്‍റെ പൊളിറ്റിക്കൽ ഡി.എൻ.എ കേരളത്തിൽ പരിശോധിക്കപ്പെടും.

രാഷ്ട്രീയ ധാർമികത ബാക്കിയുണ്ടായിരുന്നെങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കരുതായിരുന്നു. മുസ് ലിം ലീഗിന് പച്ചകൊടി ഉപയോഗിക്കാൻ പാടില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചെന്നും പി.വി. അൻവർ ചൂണ്ടിക്കാട്ടി.

#PVAnwar; #explanation #DNA #reference.#Rahul #not #contested #Wayanad'

Next TV

Related Stories
ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

Jun 21, 2025 10:15 AM

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി....

Read More >>
'പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ മത്സരിച്ചത് ഗുണം ചെയ്തു,സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി'

Jun 20, 2025 02:49 PM

'പാർട്ടി സ്ഥാനാർത്ഥി മണ്ഡലത്തിൽ മത്സരിച്ചത് ഗുണം ചെയ്തു,സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായി'

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസവുമായി സിപിഎം സംസ്ഥാന...

Read More >>
കോഴിക്കോട് തിരുവമ്പാടിയിലെ കെഎംസിസി കുടുംബസംഗമം: നാല് ലീഗ് ഭാരവാഹികളെ പുറത്താക്കി

Jun 20, 2025 10:14 AM

കോഴിക്കോട് തിരുവമ്പാടിയിലെ കെഎംസിസി കുടുംബസംഗമം: നാല് ലീഗ് ഭാരവാഹികളെ പുറത്താക്കി

കോഴിക്കോട് തിരുവമ്പാടിയിലെ കെഎംസിസി കുടുംബസംഗമം: നാല് ലീഗ് ഭാരവാഹികളെ...

Read More >>
Top Stories

Entertainment News