#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന

#fireforce | ആത്മഹത്യയ്ക്കായി തെങ്ങിൽ കയറി; ‌അനുനയത്തിലൂടെ പിൻവാങ്ങി, താഴെയിറങ്ങാൻ കഴിയാത്തയാൾക്ക് രക്ഷകരായി അഗ്‌നിശമന സേന
Apr 24, 2024 09:03 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) ആത്മഹത്യ ചെയ്യാൻ തെങ്ങിൽ കയറിയയാളെ രക്ഷിക്കാനെത്തി അ​ഗ്നിശമന സേന. അനന്താവൂർ മേടിപ്പാറ സ്വദേശി തയ്യിൽ കോതകത്ത് മുഹമ്മദാണ് കൻമനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങിൽ കയറിയത്.

വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ അനുനയിപ്പിച്ചപ്പോൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി. എന്നാൽ തെങ്ങിൽ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല.

ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അ​ഗ്നിശമന സേന വന്നാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം വളവന്നൂർ കുറുങ്കാടാണ് സംഭവം. നാൽപ്പതോളം അടി ഉയരമുള്ള തെങ്ങിൽ കയറിയ മുഹമ്മദ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് വിളിച്ചു പറഞ്ഞു. ഇതോടെ പ്രദേശവാസികൾ ഓടിയെത്തി അനുനയിപ്പിച്ച് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു.

ഇറങ്ങാമെന്നാണെങ്കിലും മുഹമ്മദിന് താഴെയിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ തിരൂർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ ഫോഴ്സ് ലാഡർ, റെസ്‌ക്യുനെറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ ഇയാളെ താഴെയിറക്കി. മരണത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായി മുഹമ്മദ്. ഒരു തെങ്ങുകയറ്റ തൊഴിലാളിയും റെസ്‌ക്യു ഓഫീസറും തെങ്ങിൽ കയറി നെറ്റിലേക്ക് ഇറക്കിയാണ് മുഹമ്മദിനെ രക്ഷിച്ചത്.

#fire #force #came #save #man #climbed #coconut #tree #commit #suicide

Next TV

Related Stories
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

Dec 6, 2024 02:12 PM

#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ...

Read More >>
#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

Dec 6, 2024 02:05 PM

#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ...

Read More >>
#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

Dec 6, 2024 01:41 PM

#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

വളയത്തെ കുനിയിൽ ഗിരീശൻ ( 51) നെയാണ് വളയം എസ്ഐ എം പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

Read More >>
Top Stories