#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

#bridgecollapse | ശക്തമായ കാറ്റ്: തെലങ്കാനയിൽ എട്ട് വർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു
Apr 24, 2024 08:18 AM | By VIPIN P V

ഹൈദരാബാദ്: (truevisionnews.com) തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വിവാഹ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന 65 പേരടങ്ങുന്ന ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയി ഒരു മിനിറ്റിനുശേഷമായിരുന്നു തകർന്നുവീണത്.

ഇക്കാര്യം പറഞ്ഞത് 600 മീറ്റർ അകലെയുള്ള ഒഡേഡു ഗ്രാമത്തിന്റെ സർപ്പഞ്ച് സിരികോണ്ട ബക്ക റാവുവാണ്.

രാത്രി 9.45ഓടു കൂടി മേഖലയിൽ ശക്തമായ കാറ്റുവീശിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു തൂണുകൾക്ക് ഇടയ്ക്കുള്ള അഞ്ച് കോൺക്രീറ്റ് ഗർഡറുകളിൽ രണ്ടെണ്ണം തകർന്നുവീണത്.

ബാക്കിയുള്ള മൂന്നും അധികം വൈകാതെ താഴെ വീണേക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. 2016ലാണ് അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ്. മധുസുധന ചാരിയും പ്രദേശത്തെ എംഎൽഎ പുട്ട മധുവും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

ഈ പാലത്തിനായി 49 കോടി രൂപയോളം അനുവദിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

#Strong #winds: #Eight-#year-#old #bridge #collapses #Telangana

Next TV

Related Stories
#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

Jun 16, 2024 10:34 AM

#RahulGandhi |റായ്ബറേലി അല്ലെങ്കില്‍ വയനാട്, രാഹുല്‍ഗാന്ധിക്ക് തീരുമാനമെടുക്കാനുളള സമയപരിധി മറ്റന്നാള്‍ അവസാനിക്കും

റായ്ബറേലി നിലനിര്‍ത്തണമെന്ന പാര്‍ട്ടിയിലെ വികാരം രാഹുല്‍ മാനിക്കുമോ? അതോ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന വയനാട്ടില്‍ തുടരുമോ....

Read More >>
#ncert  | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

Jun 16, 2024 09:28 AM

#ncert | ബാബറി മസ്ജിദിൻ്റെ പേരില്ല, പകരം 'മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം'; എൻസിഇആർടി സിലബസില്‍ തിരുത്ത്

കല്യാൺ സിംഗിന് എതിരായ സുപ്രീം കോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന...

Read More >>
#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

Jun 16, 2024 06:48 AM

#SharadPawar |'ഇപ്പോഴുള്ളത് മോദി സർക്കാർ അല്ല'; പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ

മഹാരാഷ്ട്രയിൽ മോദി റാലി നടത്തിയ ഇടത്തെല്ലാം ഇന്ത്യാ സഖ്യം വിജയിച്ചുവെന്നും മോദിക്ക് നന്ദിയുണ്ടെന്നുമായിരുന്നു ശരത് പവാറിന്റെ...

Read More >>
#airindiaexpress |  മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

Jun 15, 2024 10:09 PM

#airindiaexpress | മലയാളികളടക്കം യാത്രക്കാര്‍ കുടുങ്ങി: പക്ഷി ഇടിച്ചെന്ന് സംശയം, എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

എയർലൈനിൻ്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ മൂലമുണ്ടായ അസൗകര്യത്തിൽ അധികൃതർ ഖേദം...

Read More >>
#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല -  എംകെ സ്റ്റാലിൻ

Jun 15, 2024 09:28 PM

#mkstalin |കേന്ദ്രത്തിലേത് ഭൂരിപക്ഷമില്ലാത്ത സർക്കാർ, മോദി ആഗ്രഹിക്കുന്നതൊന്നും നടപ്പാക്കാൻ കഴിയില്ല - എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഒറ്റവരവിൽ മോദിയെ തകർത്തെന്നും അദ്ദേഹം...

Read More >>
Top Stories