#SupremeCourt |അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന് സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും

#SupremeCourt |അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന് സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും
Apr 24, 2024 07:27 AM | By Meghababu

 ഡൽഹി: (truevisionnews.com)ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അപ്പിലീൽ ഇ. ഡി ഇന്ന് സുപ്രിംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും. ഇ.ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാളിന്റെ ഹരജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഇത് ചോദ്യം ചെയ്താണ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ഇ. ഡിക്ക് നോട്ടീസ് അയക്കുകയും 24നകം മറുപടി നൽകണമെന്ന് നിർദേശിക്കുകയുമായിരുന്നു.

അതേസമയം അരവിന്ദ് കെജ്‌രിവാളിന്‍റെയും ബി.ആര്‍.എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തിഹാര്‍ ജയിലിലാണ് ഇരുവരും ഇപ്പോഴുള്ളത്.

പ്രമേഹ രോഗിയായ കെജ്‌രിവാള്‍, തന്റെ ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയും ഡല്‍ഹി കോടതി തള്ളിയിരുന്നു.

അതേ സമയം കെജരിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

ഡൽഹി സർക്കാരിൻ്റെ മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 21നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

#ArvindKejriwal #Appeal #E. D #reply #affidavit #SupremeCourt #today

Next TV

Related Stories
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
Top Stories