#SisterJoseMariaMurder | സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി

#SisterJoseMariaMurder | സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെറുതെ വിട്ട് കോടതി
Apr 23, 2024 08:34 PM | By VIPIN P V

കോട്ടയം: (truevisionnews.com) കോട്ടയം പിണ്ണക്കനാട്ടെ സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മൈലാടി എസ് എച്ച് കോൺവെൻ്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റർ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2015 ഏപ്രിൽ 17 നായിരുന്നു സംഭവം. പ്രതി കാസർകോഡ് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എൽസമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്.

റീ പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റർ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല.

പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പാലായിലെ സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.

മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റർ അമലയെ കൊല്ലപ്പെടുത്തിയത്.

ഈ കേസിൻ്റെ വിചാരണ വേളയിലാണ് സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

The case of killing Sister Jose Maria by hitting her head; The court acquitted the accused

Next TV

Related Stories
ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം

Feb 7, 2025 02:26 PM

ഇന്നും ബോംബ് സ്ക്വാഡ്; ആയുധ വേട്ടയിൽ അന്വേഷണം ഊർജ്ജിതം

അടുത്ത കാലത്തൊന്നും സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത കോഴിക്കോട് - കണ്ണൂർ അതിര്‍ത്തിയായ കായലോട്ടു താഴെ പാറച്ചാല്‍ എന്ന സ്ഥലത്താണ് ഇന്നലെ വൈകീട്ട്...

Read More >>
നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മൂന്ന് വയസുകാരി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

Feb 7, 2025 02:11 PM

നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ മൂന്ന് വയസുകാരി മാലിന്യക്കുഴിയില്‍ വീണ് മരിച്ചു

കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

Feb 7, 2025 01:59 PM

‘യാതൊരു ഹോം വർക്കും ചെയ്തില്ല’; ബജറ്റ് അവതരണം മൈതാന പ്രസംഗം പോലെയെന്ന് കെ. സുരേന്ദ്രൻ

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍...

Read More >>
15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

Feb 7, 2025 01:55 PM

15000 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി; കടം തീര്‍ക്കാന്‍ തികയാത്ത പൊള്ളയായ ബജറ്റ് - വി.ഡി സതീശൻ

ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും...

Read More >>
മുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം

Feb 7, 2025 01:41 PM

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം; സംസ്ഥാന സര്‍ക്കാര്‍ തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രം

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ മുക്കാൽ ഭാഗം ചെലവഴിച്ച ശേഷം അറിയിക്കാനും നിര്‍ദേശം....

Read More >>
Top Stories