#KKShailaja |എന്നെ ആക്രമിക്കുക എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം കാര്യങ്ങള്‍ മനസിലാക്കും - കെ കെ ശൈലജ

#KKShailaja |എന്നെ ആക്രമിക്കുക എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക, ജനം കാര്യങ്ങള്‍ മനസിലാക്കും - കെ കെ ശൈലജ
Apr 23, 2024 02:51 PM | By Susmitha Surendran

വടകര: (truevisionnews.com)   ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ.

കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്ന് ചോദിച്ച കെ കെ ശൈലജ ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും വ്യക്തമാക്കി.

'എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക. ജനം കാര്യങ്ങള്‍ മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമനടപടി തുടരും.

വടകരയിലെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. അവരുടെ വിശ്വാസം നഷ്ടപ്പെടുത്തില്ല', കെ കെ ശൈലജ പറഞ്ഞു. ഷാഫി പറമ്പിലിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍, ഇന്‍സ്റ്റഗ്രാമൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിശോധിക്കാമെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി.

കഴിഞ്ഞ ദിവസമായിരുന്നു ഷാഫി പറമ്പില്‍ കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ചെയ്യാത്ത കാര്യത്തിന് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായി.

പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെന്നുമായിരുന്നു വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യമുണ്ടായിരുന്നു.

#KKShailaja #said #he #not #received #lawyer's #notice #sent #Shafi Parambil.

Next TV

Related Stories
 ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

Jun 18, 2025 06:33 AM

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചു, അധ്യാപകന് ദാരുണാന്ത്യം

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന്...

Read More >>
കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

Jun 17, 2025 09:57 PM

കോഴിക്കോട് റോഡരികിലെ ഓടയില്‍ കാല്‍വഴുതി വീണു; നാൽപ്പത്താറുകാരന് ദാരുണാന്ത്യം

കോഴിക്കോട് തടമ്പാട്ടുതാഴത്ത് ഓടയില്‍വീണ് ഒരാള്‍...

Read More >>
 സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 17, 2025 09:08 PM

സുഖമായി ഉറങ്ങിക്കോളൂ ...; കനത്ത മഴ: നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories