#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ

#sharkattack |16 -കാരന്റെ കാലിൽ കടിച്ച് സ്രാവ്, താടിയെല്ലിൽ പിടിച്ച് മകനെ രക്ഷിച്ചെടുത്ത് അച്ഛൻ
Apr 23, 2024 01:30 PM | By Susmitha Surendran

(truevisionnews.com)  ഓസ്ട്രേലിയയിൽ ഫിഷിം​ഗ് ട്രിപ്പിന് പോയതാണ് മൈക്കൽ നെസ്സും അദ്ദേഹത്തിന്റെ 16 -കാരനായ മകനും. എന്നാൽ, വളരെ ഭയാനകമായ അനുഭവമാണ് ഇവിടെ അവർക്കുണ്ടായത്.

ഒരു ഭീമൻ സ്രാവിന്റെ പിടിയിൽ പെട്ട മകനെ ഒരു വിധത്തിലാണ് തന്റെ ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കി മെക്കൽ രക്ഷിച്ചെടുത്തത്.

ഒരു ചെറിയ ഫിഷിം​ഗ് ബോട്ടിലായിരുന്നു ഇരുവരും കടലിലേക്ക് ഇറങ്ങിയത്. അപകടം നടക്കുന്ന സമയത്ത് കടലിൽ നിന്നും രണ്ട് മൈൽ അകലെയായിരുന്നു ഇവരുടെ ബോട്ട്.

16 -കാരൻ ഒരു സ്രാവിനെ കാണുകയും അതിന്റെ ചിത്രമെടുക്കാൻ ശ്രമിക്കുകയും ആയിരുന്നു. ഈ സമയത്ത് സ്രാവ് അവന്റെ കാലിൽ കടിച്ചു. കാലിൽ നിന്നും സ്രാവ് പിടിവിട്ടതേയില്ല.

ആ സമയത്ത് അച്ഛൻ തന്റെ സകലധൈര്യവും സംഭരിച്ചുകൊണ്ട് കുട്ടിയെ രക്ഷിച്ചെടുക്കുകയായിരുന്നു. താൻ ആകെ ഭയന്നുപോയിരുന്നു എന്ന് മൈക്കൽ പറയുന്നു. എന്നാൽ, ധൈര്യം കൈവിടാതെ അയാൾ കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടിരുന്ന സ്രാവിന്റെ താടിയെല്ലിൽ പിടിത്തമിടുകയായിരുന്നു.

ബലം പ്രയോ​ഗിച്ചതോടെ സ്രാവ് കുട്ടിയുടെ കാലിൽ നിന്നുള്ള പിടി വിടുകയും വെള്ളത്തിലേക്ക് തിരികെ പോവുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ആരോ​ഗ്യപ്രവർത്തകരെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.

16 -കാരന്റെ കാലിൽ നിന്നും അപ്പോഴും ചോര ഒഴുകുകയായിരുന്നു. അത് തടയാനുള്ള പ്രവർത്തനങ്ങൾ നടത്തിയ ശേഷം ആരോ​ഗ്യപ്രവർത്തകർ അവനെ ആശുപത്രിയിൽ എത്തിച്ചു.

ഏകദേശം ആറടി വരുന്ന സ്രാവാണ് കുട്ടിയെ ആക്രമിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓസ്ട്രേലിയയിൽ നിരവധിക്കണക്കിന് സ്രാവുകളെ കാണാം.

സ്രാവുകളുടെ ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്തായാലും തക്ക സമയത്തുള്ള ഇടപെടലിലൂടെ മകന്റെ ജീവൻ രക്ഷിച്ച സമാധാനത്തിലാണ് മൈക്കൽ.

#16yearold's #leg #bitten #shark #father #saved #his #son #holding #him #jaws

Next TV

Related Stories
Top Stories










Entertainment News