#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്

#crime |പരപുരുഷ ബന്ധത്തെച്ചൊല്ലി പെൺസുഹൃത്തിനെ മർദ്ദിച്ച് കൊന്നു; സിങ്കപ്പൂരിൽ ഇന്ത്യക്കാരന് 20 വർഷം തടവ്
Apr 23, 2024 01:25 PM | By Susmitha Surendran

സിങ്കപ്പൂര്‍: (truevisionnews.com)  ക്രൂരമായ മർദ്ദനത്തിന് പിന്നാലെ പെണ്‍സുഹൃത്ത് മരിച്ച സംഭവത്തില്‍ സിങ്കപ്പൂരില്‍ ഇന്ത്യന്‍ വംശജന് 20 വര്‍ഷം തടവുശിക്ഷ.

എം.കൃഷ്ണന്‍(40) എന്നയാളെയാണ് സിങ്കപ്പൂരിലെ ഹൈക്കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2019 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍സുഹൃത്തായ മല്ലിക ബീഗം റഹ്‌മാന്‍സ അബ്ദുറഹ്‌മാനെ(40) കൃഷ്ണന്‍ നിരന്തരം മർദ്ദിക്കുകയും 2019 ജനുവരി 17-ന് യുവതിയുടെ മരണം സംഭവിക്കുകയുമായിരുന്നു.

പെണ്‍സുഹൃത്തിന് മറ്റുപുരുഷന്മാരുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് മർദ്ദനത്തിന് കാരണമായത്. കേസില്‍ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞയാഴ്ച പ്രതി കോടതിയില്‍ കുറ്റംസമ്മതിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട മല്ലിക ബീഗവുമായി കൃഷ്ണന്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. 2015-ല്‍ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ കൃഷ്ണനെ ഭാര്യ കൈയോടെ പിടികൂടി. ഇതോടെ കയര്‍ത്ത് സംസാരിച്ച ഭാര്യയെ പ്രതി മർദ്ദിച്ചു.

ഭാര്യയുടെ മുഖത്തടിച്ച ഇയാള്‍ ഭാര്യയുടെ നേരേ മദ്യക്കുപ്പി എറിയാനും ശ്രമിച്ചു. ഇതോടെ ഭയന്നുപോയ ഭാര്യ ക്ഷമാപണം നടത്തുകയും രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് ഭര്‍ത്താവില്‍നിന്ന് പോലീസ് സംരക്ഷണം തേടിയുള്ള ഉത്തരവും ഇവര്‍ സമ്പാദിച്ചു.

അതേസമയം, ദാമ്പത്യബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും കൃഷ്ണന്‍ മല്ലികയുമായുള്ള ബന്ധം തുടര്‍ന്നു. 2018-ല്‍ പോലീസുകാരെ ഉപദ്രവിച്ച കേസില്‍ കൃഷ്ണന്‍ ജയിലിലായി. എന്നാല്‍, ഈ സമയത്ത് മല്ലിക നിരവധി പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ചെന്നും ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നും 2019-ല്‍ പ്രതിക്ക് മനസിലായി. കൊല്ലപ്പെട്ട മല്ലിക തന്നെയാണ് മറ്റുപുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഇതോടെ പ്രതി യുവതിയെ ക്രൂരമായി മർദ്ദിക്കാന്‍ തുടങ്ങി. 2019 ജനുവരി 15-ന് യുവതിയെ ചവിട്ടുകയും മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. കഴുത്തില്‍ പിടിച്ച് യുവതിയെ തള്ളിയിട്ടു.

തുടര്‍ന്ന് അലമാരയില്‍ തലയിടിച്ച് യുവതിക്ക് പരിക്കേറ്റു. ക്രൂരമായ മർദ്ദനത്തിനൊടുവില്‍ യുവതി തന്നെ പിറ്റേദിവസം ആശുപത്രിയില്‍ ചികിത്സതേടി. എന്നാല്‍, ഈ സമയം മുഴുവനും പ്രതി വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് തിരികെയെത്തിയ യുവതിയെ കൃഷ്ണന്‍ വീണ്ടും ആക്രമിച്ചു. നിരന്തരം ചവിട്ടുകയും അടിക്കുകയും ചെയ്ത പ്രതി അവസാനം യുവതിയെ കട്ടിലില്‍ കൊണ്ടുപോയി കിടത്തി.

യുവതിക്ക് അനക്കമില്ലെന്ന് മനസിലായതോടെ ഇയാള്‍ തന്നെ സിങ്കപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിനെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ഇതിനുപിന്നാലെ പ്രതി കൃഷ്ണന്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയുമായിരുന്നു.

#His #girlfriend #beaten #death #affair #Indian #man #jailed #20years #singapore

Next TV

Related Stories
Top Stories










Entertainment News