#complaint | ദേ​ശീ​യ കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദിച്ച​താ​യി പ​രാ​തി

#complaint | ദേ​ശീ​യ കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദിച്ച​താ​യി പ​രാ​തി
Apr 22, 2024 01:24 PM | By Athira V

പൂ​ക്കോ​ട്ടും​പാ​ടം: ( www.truevisionnews.com ) ദേ​ശീ​യ കാ​യി​ക​താ​ര​മാ​യ വി​ദ്യാ​ർ​ഥി​ക്ക് അ​ക്ര​മി സം​ഘ​ത്തി​ന്റെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ക​രു​ളാ​യി വ​ര​ക്കു​ള​ത്തെ പാ​ല​ക്കാ​മ​റ്റം മു​ഹ​മ്മ​ദ് ഷാ​നി​നാ​ണ് (14) മൂ​ന്നം​ഗ സം​ഘ​ത്തി​ന്റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ കൈ​കാ​ലു​ക​ളു​ടെ എ​ല്ലു​ക​ൾ പൊ​ട്ടി​യ​ത്.

മു​ഹ​മ്മ​ദ് ഷാ​നും കൂ​ട്ടു​കാ​ര​നും ട​ർ​ഫി​ൽ ഫു​ട്‌​ബാ​ൾ പ​രി​ശീ​ല​ന​ത്തി​ന് പോ​കും​വ​ഴി ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം.

മു​ഹ​മ്മ​ദ് ഷാ​നി​ന്റെ വീ​ടി​ന്റെ 100 മീ​റ്റ​ർ സ​മീ​പ​ത്താ​ണ് മൂ​വ​ർ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഷാ​നും കൂ​ട്ടു​കാ​ര​നും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ദി​ശ മാ​റി​യെ​ത്തി​യ അ​ക്ര​മി സം​ഘ​ത്തി​ന്റെ ബൈ​ക്ക് ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഷാ​ൻ തെ​റി​ച്ചു​വീ​ണു. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘം അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഷാ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് കൂ​ട്ടു​കാ​രെ വി​വ​ര​മ​റി​ച്ച് ഉ​ട​ൻ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​ന്റെ​യും വ​ല​ത് കൈ​യി​ന്റെ​യും എ​ല്ലു​ക​ൾ പൊ​ട്ടി.

ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​മു​ണ്ട്. -ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷാ​ൻ അ​ഖി​ലേ​ന്ത്യ സ്കൂ​ൾ മീ​റ്റി​ൽ ഓ​ട്ട മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത കാ​യി​ക താ​ര​മാ​ണ്. കാ​യി​ക​സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​നാ​യി ക്യാ​മ്പി​ൽ പ​രി​ശീ​ല​നം ന​ട​ത്ത​വേ​യാ​ണ് മ​ർ​ദ​ന​മു​ണ്ടാ​യ​ത്. 

#complaint #student #who #sports #star #beaten #up

Next TV

Related Stories
#death |മരച്ചില്ല വെട്ടവേ ഷോക്കേറ്റു: യുവാവിന് ദാരുണാന്ത്യം

May 25, 2024 11:30 AM

#death |മരച്ചില്ല വെട്ടവേ ഷോക്കേറ്റു: യുവാവിന് ദാരുണാന്ത്യം

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുമ്പോഴായിരുന്നു അപകടം....

Read More >>
#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും

May 25, 2024 11:18 AM

#Cleaning | അവരെത്തും മുമ്പേ; അക്ഷരമുറ്റം ഒരുക്കി അധ്യാപകരും നാട്ടുകാരും

പ്രധാന അധ്യാപകൻ്റെ ചുമതലയുള്ള ഷാജു മാസ്റ്റർ , പിടിഎ പ്രസിഡന്റ്‌ റഷീദ്, വൈസ് പ്രസിഡന്റ്‌ നൗഫൽ, നാസർ പടയൻ, രാജു, സവാദ്, ഷബീറലി, അന്ത്രു, മുഹമ്മദലി...

Read More >>
#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

May 25, 2024 10:58 AM

#PeriyarFish | പെരിയാറിലെ മത്സ്യക്കുരുതി: 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന് കർഷകന്‍റെ പരാതി, പൊലീസ് കേസെടുത്തു

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ...

Read More >>
#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

May 25, 2024 10:30 AM

#arrest |യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് വാ​ഹ​നം​ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ സു​ബ്ര​ഹ്മ​ണ്യ​ൻ. പി.​എ​സ്, എ​സ്.​ഐ ജി​ബി​ൻ തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ജോ​ബി ജോ​സ​ഫ്, ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ജി....

Read More >>
#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

May 25, 2024 10:18 AM

#fine |മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി നേ​രി​ട്ട് പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​ണ്​ സ്ക്വാ​ഡ്...

Read More >>
#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

May 25, 2024 09:37 AM

#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട്...

Read More >>
Top Stories