#ElectoralBondCase | ഇലക്ടറൽ ബോണ്ട് കേസ്; വക്കീലിന് കൊടുത്ത ഫീസ് എത്ര? പറയില്ലെന്ന് SBI; വ്യാപാരരഹസ്യമെന്ന് വിശദീകരണം

#ElectoralBondCase | ഇലക്ടറൽ ബോണ്ട് കേസ്; വക്കീലിന് കൊടുത്ത ഫീസ് എത്ര? പറയില്ലെന്ന് SBI; വ്യാപാരരഹസ്യമെന്ന് വിശദീകരണം
Apr 22, 2024 08:44 AM | By Aparna NV

 കൊച്ചി: (truevisionnews.com) രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയാണെന്നും വെളിപ്പെടുത്താനാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വിവരാവകാശ നിയമപ്രകാരം ആരാഞ്ഞ ചോദ്യങ്ങൾക്കാണ് മറുപടി നൽകാനാകില്ലെന്ന് എസ്.ബി.ഐ. അറിയിച്ചത്. ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു കേസിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയെന്നും എസ്.ബി.ഐ.യോട് ആരാഞ്ഞത്.

എസ്.ബി.ഐ.വഴിയാണ് ഇലക്ടറൽ ബോണ്ട് പുറപ്പെടുവിച്ചത്. മൂന്ന് കാര്യങ്ങളാണ് ആരാഞ്ഞത്

  • ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐ.ക്കായി സുപ്രീംകോടതിയിൽ ഹാജരായ, ബാങ്കിന്റെ പാനലിൽ ഉൾപ്പെടാത്ത അഭിഭാഷകൻ ആരാണ്?നൽകിയ ഫീസ് എത്ര?
  • സുപ്രീംകോടതി നൽകിയ സമയപരിധിയിൽ വിവരം വെളിപ്പെടുത്താത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ അഭിഭാഷകൻ ആരാണ്? നൽകിയ ഫീസ് എത്ര?
  • ഇലക്ടറൽ ബോണ്ട് കേസ് 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇതുവരെ എത്രരൂപ വക്കീൽഫീസായി നൽകി?

ചോദ്യങ്ങൾക്ക് ഉത്തരം നിഷേധിച്ച് എസ്.ബി.ഐ. മുംബൈ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ നൽകിയിരിക്കുന്ന മറുപടി ഇങ്ങനെയാണ്.

  • ഹാജരായ അഭിഭാഷകൻ ആരാണെന്നത് മൂന്നാമതൊരാളുടെ സ്വകാര്യ വിവരമാണ്. അതിനാൽ വെളിപ്പെടുത്താനാകില്ല. അഭിഭാഷകനുമായുള്ള ബന്ധം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അത്തരം വിവരങ്ങൾ വിവരാവകാശ നിയമം വകുപ്പ് 8 (1) ഡി പ്രകാരം നൽകേണ്ടതില്ലെന്നും മറുപടിയിൽ വിശദീകരിക്കുന്നു.
  • അതേസമയം, അഭിഭാഷകർക്ക് നൽകിയ ഫീസിന്റെ കാര്യത്തിൽ അത് വാണിജ്യപരമായ രഹസ്യമാണെന്നും അതിനാൽ വെളിപ്പെടുത്താനാകില്ലെന്നുമാണ് മറുപടി.
  • ചോദ്യങ്ങൾ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വിശദീകരിക്കാൻ ആർ.ടി.ഐ. ആക്ടിലെ വകുപ്പ് എട്ട് (1) (ഇ)യും (ജെ)യും മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്.ബി.ഐ.യുടെ ഈ മറുപടിക്കെതിരേ അപേക്ഷകനായ എം.കെ. ഹരിദാസ് അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.

#Electoral #Bond #Case #fee #paid #to #lawyer #SBI #says #cannot #disclose

Next TV

Related Stories
#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

Jul 27, 2024 09:56 AM

#ArjunMissing | അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട് - മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു....

Read More >>
#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

Jul 27, 2024 09:41 AM

#ArjunMissing | അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങൽവിദ​ഗ്ധരും; ഉടുപ്പിയിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

ശനിയാഴ്ച ഉച്ചയ്ക്കുശേഷം പുതിയ സംവിധാനമുപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് ഉത്തര കന്നഡ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അതേസമയം ഐബോഡ് ഡ്രോൺ ഉപയോഗിച്ച്...

Read More >>
 #landslides   |   മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

Jul 27, 2024 09:12 AM

#landslides | മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സം ; ബെംഗളൂരു-മംഗളൂരു റൂട്ടിൽ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മണ്ണ് മാറ്റി തുടങ്ങി. ഇതുവഴി വേഗം കുറച്ച് ട്രെയിനുകൾ...

Read More >>
#buildingcollapse | മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കെട്ടിടത്തിനുള്ളിലെന്ന് സൂചന, രക്ഷാപ്രവർത്തനം തുടരുന്നു

Jul 27, 2024 08:58 AM

#buildingcollapse | മൂന്ന് നില കെട്ടിടം തകർന്ന് വീണ് അപകടം; നിരവധി പേർ കെട്ടിടത്തിനുള്ളിലെന്ന് സൂചന, രക്ഷാപ്രവർത്തനം തുടരുന്നു

കെട്ടിടത്തിൽ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം...

Read More >>
#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

Jul 27, 2024 08:09 AM

#ArjunMissing | അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ; നദിയിൽ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തിൽ, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ...

Read More >>
Top Stories