കൊച്ചി: (truevisionnews.com) എറണാകുളം കുമ്പളങ്ങിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായി പരാതി.
ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവർക്കാണു പരുക്കേറ്റത്.
കോൺഗ്രസ് അനുകൂലികൾ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായാണ് ആരോപണം.
യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞായിരുന്നു മർദനമെന്നു ട്വന്റി20 പ്രവർത്തകർ പറയുന്നു.
മർദനമേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
#Crackdown #Twenty20 #activists; ##demand #action #against # aggressors