(truevisionnews.com) സമസ്ത സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് ഈ സമയത്ത് മറുപടി നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നതും ശരിയല്ല.
ഫാസിസത്തിനെതിരെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യുന്ന പോരാട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ നീക്കമാണെന്ന് സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്നതുകൊണ്ട് രക്ഷപെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ വെട്ടിലാക്കുന്ന പ്രസ്താവനകളാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്.
മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പല കാര്യങ്ങളിലും കടുത്ത ഭിന്നതയുണ്ടെന്ന പറഞ്ഞ ഉമര്‍ ഫൈസി സമസ്തയും പാണക്കാട് തങ്ങള്‍ കുടുംബവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രീതിക്ക് ഇപ്പോള്‍ മാറ്റമുണ്ടായെന്ന് പറഞ്ഞു.
മുസ്ലിം ലീഗിന്റെ പല നിലപാടുകളും ലീഗിലെ സമസ്ത അണികളില്‍ വിഷമമുണ്ടാക്കുന്നു. ലീഗ് സെക്രട്ടറി സമസ്തക്കെതിരെ വിവരക്കേട് വിളിച്ചുപറയുന്നു. സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം കൊടുക്കുന്നതില്‍ തെറ്റെന്താണെന്നും ഉമര്‍ ഫൈസി ചോദിച്ചു.
ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ഹംസ പറഞ്ഞ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഉത്തരവാദപ്പെട്ടവര്‍ ഇതേക്കുറിച്ച് എന്തു കൊണ്ട് വിശദീകരണം നല്‍കുന്നില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു.
#not #time #respond #criticism; #SadiqaliThangal #criticism #UmarFaiziMukkam