#AlkaLamba | സിദ്ധാര്‍ഥന്റെ കുടുംബത്തിനു നീതി ലഭിക്കണം - അല്‍ക്കാ ലംബ

#AlkaLamba | സിദ്ധാര്‍ഥന്റെ കുടുംബത്തിനു നീതി ലഭിക്കണം - അല്‍ക്കാ ലംബ
Apr 21, 2024 09:21 PM | By VIPIN P V

സുല്‍ത്താന്‍ബത്തേരി: (truevisionnews.com) ക്രൂരമായ ശാരീരിക, മാനസിക പീഡനത്തെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനിറി കോളജ് ഹോസ്റ്റില്‍ മരിച്ച സിദ്ധാര്‍ഥന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് അല്‍ക്കാ ലംബ.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ 'അമ്മമനസ്' എന്ന പേരില്‍ നടന്ന മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ സംഗമം ചര്‍ച്ച ചെയ്തു.

മണ്ഡലത്തിലെ അമ്മ മനസ് രാഹുല്‍ ഗാന്ധിക്ക് ഒപ്പമാണെന്നു വിലയിരുത്തി. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ് മുഖ്യപ്രഭാഷണം നടത്തി.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തര്‍, സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ, എസ്ടിയു സംസ്ഥാന ട്രഷറര്‍ ഫൗസിയ, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്,

വനിതാലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ, ബാനു പുളിക്കല്‍, ഷിഫാനത്ത്, മേഴ്സി സാബു, നിത്യ ബിജുകുമാര്‍, ഉഷ തമ്പി, കെ. അജിത, കെ.ഇ. വിനയന്‍, സംഷാദ് മരക്കാര്‍, മാടക്കര അബ്ദുള്ള, ഡി.പി. രാജശേഖരന്‍, ഷെറീന അബ്ദുള്ള,

ബീന ജോസ്, സന്ധ്യ ലിഷു, പ്രജിത, ഷൈലജ സോമന്‍, ജയ മുരളി, മേഴ്സി ബെന്നി, ലൗലി രാജു, രാധ രവീന്ദ്രന്‍, ഷീജ സതീഷ്, ബിന്ദു പ്രസംഗിച്ചു.

#Siddharth #family #get #justice - #AlkaLamba

Next TV

Related Stories
#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

May 25, 2024 09:37 AM

#MBRajesh | വിവാദങ്ങൾക്കിടെ മന്ത്രി എം.ബി രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു

ആരോപണമുന്നയിച്ച അനിമോനെ നേരത്തെ സസ്പെൻഡ് ചെയ്തതാണെന്ന് പ്രസിഡന്‍റ് വി.സുനിൽകുമാര്‍ മാധ്യമങ്ങളോട്...

Read More >>
#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

May 25, 2024 09:33 AM

#accident | ഗൂഗിൽ മാപ്പ് ചതിച്ചു, മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന്...

Read More >>
#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

May 25, 2024 08:56 AM

#bullet | വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് ഇയാളുടെ പക്കൽനിന്ന് വെടിയുണ്ട...

Read More >>
#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

May 25, 2024 08:52 AM

#DryDay | ബാറുകൾക്കുളള ഇളവ്: ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കം നടപടികളിൽ നിന്ന് സർക്കാർ പിന്നോട്ട്? നീക്കം വിവാദമായതോടെ

സര്‍ക്കാരിനെതിരായ ഗൂഡാലോചനയുണ്ടെന്ന വാദമാണ് മന്ത്രി തുടക്കത്തിലെ...

Read More >>
#MKStalin | 'മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്'; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

May 25, 2024 08:47 AM

#MKStalin | 'മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് കേരളത്തിന് അനുമതി നൽകരുത്'; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

നിലവിലുള്ള അണക്കെട്ട് എല്ലാ മേഖലകളിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ കണ്ടെത്തുകയും 2006 ലും 2014 ലും സുപ്രീം കോടതി വിധിന്യായങ്ങളിലൂടെ...

Read More >>
Top Stories